എഴുത്തച്ഛൻ പുരസ്കാരം സേതുവിന്

കോട്ടയം: മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‍കാരം. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് വെച്ചാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണെന്ന് വിധിനിര്‍ണ്ണയസമിതി വിലയിരുത്തി.

കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.

കഥ, നോവൽ വിഭാഗങ്ങളിലായി മുപ്പത്തഞ്ചിലേറെ കൃതികൾ രചിച്ച സേതു എന്ന എ.സേതുമാധവന് ‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്നങ്ങൾ’ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ചേക്കുട്ടി’ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു. മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്.

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് സേതു എന്ന എ.സേതുമാധവൻ

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ...

ട്വന്‍റി 20 എൻഡിഎ മുന്നണിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരള രാഷ്ട്രീയത്തിൽ നിർണായക ചുവടുവെപ്പുമായി ബിജെപി. നിയമസഭാ തിരഞ്ഞെടു അടുക്കുമ്പോൾ എൻ ഡി എയുമായി കൈകോർക്കാൻ തീരുമാനിച്ച് ട്വന്റി 20. ട്വന്റി 20 പാര്‍ട്ടിയെ എൻഡിഎയിലെത്തിച്ചാണ് ബിജെപി...

എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന് തിരിച്ചടി. എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്....

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു, 9 പേർക്ക് പരിക്ക്

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ദോഡയിലെ ഖനി എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ്...

“പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് “; കെ കെ ശൈലജ

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര...

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ജനുവരി 31-ന് ആരംഭിക്കും

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 31-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ പൈതൃക മേള സംഘടിപ്പിക്കുന്നത്. 2026 ജനുവരി...

യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ‘പ്രവാസി സാഹിത്യോത്സവ്’ റാസൽഖൈമയിൽ

ദുബായ് : യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25ന് റാസൽഖൈമയിൽ നടക്കും. റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് പതിനഞ്ചാമത്...