യൂട്യൂബ് വ്‌ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വാഹനത്തിൽ ഉള്‍പ്പെടെ 3 പുരുഷന്മാരും 2 സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരുക്കുള്ളവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും സ്വിമ്മിങ് പൂൾ നിർമ്മിച്ചതിനും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വിവാദമായിരുന്നു.