തിരുവനന്തപുരം: കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് മാധ്യമങ്ങളെ വിലക്കിയത്. രണ്ട് മാധ്യമങ്ങളെ മാത്രം വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ആവർത്തിച്ച ആരിഫ് മുഹമ്മദ് ഖാൻ, കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരോട് പുറത്തുപോകാനും നിർദ്ദേശിക്കുകയായിരുന്നു. ഗവർണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.