കൊച്ചി: ജഡ്ജിയ്ക്ക് കൊടുക്കാനെന്ന വ്യാജേന കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനൽ വഴി ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് കെ എം ഷാജഹാന് എതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസെടുത്തു.
അഡ്വക്കേറ്റ് സൈബി ജോസിനെതിരായ ആരോപണ കേസുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബ് ചാനലിലൂടെ ഷാജഹാൻ ഹൈക്കോടതി ജഡ്ജിയ അധിക്ഷേപിച്ചത്. സംഭവത്തിൽ അനിൽ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ബഞ്ച് ഷാജഹാനെതിരെ നോട്ടീസ് അയക്കാൻ നിർദ്ദേശിക്കുകയായിരുന്നു