ആലുവയില്‍ വെളിയത്തുനാട്ടിൽ ആൽമരക്കൊമ്പ് വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം മൂന്നാം ക്ലാസ് വിദ്യാർഥിയായ കാരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണ (9) ആണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.