കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിച്ചേക്കാം എന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ ഒരു മാധ്യമത്തോട് പറഞ്ഞു. അതേസമയം ഇനി മത്സരത്തിനില്ലെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുൻ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.