വയനാട്ടില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ പിടികൂടാനാവാതെ ദൗത്യസംഘം. കരടി ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് 70 മണിക്കൂറിലേറെ പിന്നിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടി , തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തിയിരുന്നു. ഇന്നലെ കരിങ്ങാരിയിലെ നെല്പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
കരടി അവശനാണെങ്കിലും അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. 30 കിലോമീറ്റര്‍ ദൂരമെങ്കിലും കരടി പിന്നിട്ടു. 70 മണിക്കൂറായി വനംവകുപ്പ് കരടിക്ക് പിന്നാലെയാണ്.