വിഴിഞ്ഞം തുറമുഖനിർമ്മാണപ്രവർത്തനം നടത്താൻ സാധിക്കില്ലെന്നും കേരള പൊലീസ് പരാജയമാണെന്നും കേന്ദ്രസേനയെ വിന്യസിക്കണം എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു, സമരക്കാർക്ക് സ്വന്തം നിയമമാണ്, സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് എന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.