വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്സവത്തിനായി പ്രദേശത്തേക്ക് എത്തിയ ജിത്തുവും മഞ്ചുമല സ്വദേശി രാജനും തമ്മിൽ തർക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടെങ്കിലും അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.