രുചിവൈവിധ്യം ആസ്വദിക്കാം, വരൂ… ദുബൈ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക്

ലോകത്തിന്റെ വിവിധ കോണുകളിലെ രുചിവൈവിധ്യം ആസ്വദിക്കണമെങ്കിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റിൽ എത്തിയാൽ മതി. കനാലിന്റെ തീരത്ത് നിർത്തിയിട്ടിരിക്കുന്ന തോണികളിലാണ് വിഭവങ്ങൾ അപ്പപ്പോൾ തന്നെ തയ്യാറാക്കുന്നത്. കൊതിപ്പിക്കുന്ന വിഭവങ്ങളുമായി ഗ്ലോബൽ വില്ലേജിൽ ഏവരെയും ആകർഷിക്കുന്നതാണ് ഈ ഫ്ലോട്ടിങ് മാർക്കറ്റ്.

ഗുണമേന്മയേറിയ വിഭവങ്ങളാണ് എന്നതാണ് ഈ തോണികളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളുടെ പ്രത്യേകത. ഈ തോണികളിൽ ഏറ്റവും അധികവും തയ്യാറാക്കുന്നത് തായ്‌ലൻഡ്, കൊറിയ, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ആണ്. തായ് ലൻഡ് ഭക്ഷണ വൈവിധ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. തായ്‌ലൻഡിന്റെ ഭക്ഷണ സംസ്കാരം നേരിട്ടറിയാൻ സ്വദേശികളും വിദേശീയരായ സന്ദർശകരും ഫ്ലോട്ടിങ് മാർക്കറ്റിൽ രുചിതേടി എത്തുന്നുണ്ട്. വേറിട്ട പഴച്ചാറുകളും ഇവിടുത്തെ പ്രത്യേകതയാണ്. പരമ്പരാഗത തായ് ഭക്ഷണങ്ങളായ മാംഗോ ട്രീറ്റ്സ് മുതൽ തായ് നൂഡിൽസ് വരെ രുചി വൈവിധ്യങ്ങളോടെ ആസ്വദിക്കാം.

ഇത്തരത്തിൽ ഉള്ള നാൽപതോളം ഔട് ലറ്റുകളാണ് ഇവിടെയുള്ളത്. വൈവിധ്യമാർന്ന തെരുവ് ഭക്ഷണങ്ങൾ ഇഷ്ടംപോലെ ആസ്വദിക്കാം. പ്രശസ്ത തായ് വിഭവങ്ങളായ ഗ്രിൽഡ് മത്സ്യവിഭവങ്ങൾ,സ്പെഷ്യൽ പ്രോൺസ് വിഭവങ്ങൾ, ഗ്രിൽഡ് മീറ്റ് റോൾ, എന്നിവക്കു പ്രസിദ്ധമാണ് ഈ ഫ്ലോട്ടിങ് മാർക്കറ്റ്. ഇവിടെയെത്തുന്ന അതിഥികൾക്ക് തായ്‌ലൻഡിന്റെ ആധികാരിക പാചകക്കുറിപ്പുകൾ, കൊറിയയിൽ നിന്നുള്ള ആകർഷകമായ രുചികൾ, മസാലകൾ നിറഞ്ഞ ഫാർ ഈസ്റ്റ്-ഏഷ്യൻ ഗ്രിൽ ഫുഡുകൾ, ഏഷ്യൻ സീ ഫുഡ്, അതുപോലെ മ്യാൻമറിൽ നിന്നുള്ള രുചികൾ, ഫിലിപ്പീൻസിൽ നിന്നുള്ള പലഹാരങ്ങൾ, ഇന്തോനേഷ്യൻ ട്രീറ്റുകൾ എന്നിവയെല്ലാം ആസ്വദിക്കാം. ഗ്രിൽഡ് കടൽമത്സ്യങ്ങളുടെ വ്യത്യസ്ത വിഭവങ്ങളും ഇവിടെ തയ്യാറാണ്.

കക്കയും ചെമ്മീനും കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും സ്പെഷ്യൽ ഫ്രൈഡ് റൈസും വിവിധ തരങ്ങളിലുള്ള മോമോസും എല്ലാ നേരിട്ട് തന്നെ ഇവിടെ ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അപ്പപ്പോൾ തന്നെ തയ്യാറാക്കിനൽകും. വൈകുന്നേരങ്ങളിൽ നല്ല തിരക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇതൊക്കെ കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

അതിശയിപ്പിക്കുന്ന ഡ്രാഗൺ തടാകപശ്ചാത്തലവും ഈ ഫ്ലോട്ടിങ് മാർക്കറ്റിന്റെ ഭംഗികൂട്ടുന്നുണ്ട്. വിവിധ നിറങ്ങളാൽ കുളിച്ച് നിൽക്കുന്ന ഡ്രാഗണ് സംഗീതത്തിനൊത്ത് തീ തുപ്പുന്ന കാഴ്ചയും ഒക്കെ ഇവിടെ ഇങ്ങനെ ഇരുന്ന് ആസ്വദിക്കാം.

ലോക്സഭ തിരഞ്ഞെടുപ്പ്: ഏപ്രിൽ 26-ന് സംസ്ഥാനത്ത് പൊതു അവധി

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് പൊതു അവധി പ്രഖ്യാപിച്ചത്....

അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

നിലവിൽ ഇഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി സ്വദേശയായ സുർജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സാമ്പത്തിക...

നീതിപീഠത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് അപകടമാണ്: ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്

ഇന്ത്യൻ നീതിപീഠത്തെ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അഭിഭാഷകർ രംഗത്ത്. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും പിങ്കി ആനന്ദും ഉൾപ്പെടെ ഇന്ത്യയിലെ 600-ലധികം അഭിഭാഷകരാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് ചീഫ് ജസ്റ്റിസ് ഡി...

അച്ഛൻ ട്രെയിൻ തട്ടിയും പെൺമക്കൾ വീട്ടിലും മരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15-ഉം 12-ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന്...

ഇന്ന് പെസഹാ വ്യാഴം: പള്ളികളിൽ പ്രാര്‍ത്ഥനയോടെ ക്രൈസ്‌തവര്‍

കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമായ പെസഹാ വ്യാഴമാണ് ഇന്ന്. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്‍റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കിയാണ്...

ലോക്സഭാ തെരെഞ്ഞെടുപ്പ്: കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍

ലോക്സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കേരളത്തിന് ഇന്നു മുതൽ അവസരം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാണ്...

സീറ്റ് കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ​ഗണേശമൂർത്തി അന്തരിച്ചു. അമിതമായി ഉറക്ക ​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് 76കാരനായ...

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നരകോടി രൂപ തട്ടിയെടുത്ത മലയാളി ഒളിവിൽ, പൊലീസിൽ പരാതി നൽകി ലുലു ഗ്രൂപ്പ്

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് ഒന്നരകോടി രൂപ തട്ടിയെടുത്ത് കടന്നതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ...