കളമശ്ശേരിയിൽ അഴുകിയ ഇറച്ചി വിതരണം ചെയ്ത ഹോട്ടലുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

കളമശ്ശേരിയിൽ ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അഴുകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഇറച്ചി വിതരണം ചെയ്ത ഹോട്ടലുകളുടെ ലിസ്റ്റ് നഗരസഭ പുറത്തുവിട്ടു. കൊച്ചിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, മാളുകൾ തുടങ്ങിയവ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. കളമശ്ശേരി കൈപ്പടമുക്കിലെ ഇറച്ചി പിടിച്ചെടുത്ത വീട്ടിൽ നിന്നുമാണ് ഇറച്ചി വിതരണം ചെയ്ത സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇത് അനുസരിച്ച് തയ്യാറാക്കിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ നഗരസഭ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ലിസ്റ്റ് പുറത്തുവിടാൻ തയ്യാറായത്.കളമശ്ശേരിയിലെ ഇറച്ചി പിടികൂടിയ വീട്ടിൽ നിന്നും 500 കിലോയോളം അഴുകിയ ഇറച്ചിയാണ് പിടികൂടിയത്. ഇവിടെ നിന്നും 150 ഓളം ലിറ്റർ പഴകിയ എണ്ണയും പിടികൂടിയിരുന്നു.

അതേസമയം 65 പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണമായ ഹോട്ടൽ മജ്‌ലിസിന്റെ ലൈസൻസ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പറവൂരിൽ നടത്തിയ പരിശോധനയിൽ ഇന്ന് കുമ്പാരീസ് ഹോട്ടലിൽ നിന്നും പഴയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. എറണാകുളത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതിര്‍ത്തി മേഖലകളിൽ സ്ഥിതിഗതികൾ ശാന്തം, കനത്ത ജാഗ്രത തുടരുന്നു

ദില്ലി: ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം അതിർത്തിയിലെ പട്ടണങ്ങളെല്ലാം ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്....

നിലപാട് കടുപ്പിച്ച് ഇന്ത്യ, ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റം വരുത്താതെ ഇന്ത്യ. ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. 12 ഷട്ടറുകൾ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ...

പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം, ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും

വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്ഥാൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും...

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നു, ചിത്രങ്ങൾ സഹിതം പുറത്തു വിട്ട് പാക് മാധ്യമം

ദില്ലി: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച; പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ എന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ഉൾപ്പെടെയുള്ള സുരക്ഷ ഉള്ളതിനാൽ പുറത്തുള്ളവർ മോഷണം നടത്താൻ സാധ്യതയില്ലെന്ന് പൊലീസ്...

1971ലെ സ്ഥിതി അല്ല 2025ല്‍, ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം: ശശി തരൂര്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ അഭിപ്രായവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും...

കെപിസിസി അദ്ധ്യക്ഷനായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും

നിയുക്ത കെപിസിസി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ...

ഐപിഎൽ ഈയാഴ്ച തന്നെ പുനരാരംഭിക്കും

ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷാവസ്ഥയ്ക്ക് അയവുവന്നതോടെ ക്രിക്കറ്റ് പ്രേമികൾക്കും ആശ്വാസം. സുരക്ഷാ ഭീഷണികളെത്തുടർന്ന് ഒരാഴ്ച നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ഈയാഴ്ച തന്നെ പുനരാരംഭിച്ചേക്കും. ലീഗിലെ അവശേഷിക്കുന്ന 16 മത്സരങ്ങളും ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ...