ടി20ക്ക് വിട: വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്ലിയും രോഹിത്തും

ജൂൺ 29 ശനിയാഴ്ച ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യൻ ജനതയെ ഒന്നാകെ എത്തിച്ചശേഷം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. T20 ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുമ്പോൾ കോഹ്ലിക്കും രോഹിത്തിനും ഏറ്റവും ഉചിതമായ മടക്കം കൂടിയാവുകയാണ് ഈ വിജയം. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്. 2013-ൽ ചാമ്പ്യൻസ് ട്രോഫി നേടി. 2011-ൽ വിരാട് കോഹ്‌ലി ഏകദിന ലോകകപ്പ് നേടി. ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം.

ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. ഈ ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷം വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടന്ന കാമ്പെയ്‌നിലുടനീളം ക്യാപ്റ്റൻ രോഹിത് മുന്നിൽ നിന്ന് നയിച്ചു. മുൻ ക്യാപ്റ്റൻ വിരാടിൻ്റെ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഹണി റോസിന്റെ കേസിൽ യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി

നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചേക്കും. സോഷ്യൽ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച...

സെയ്ഫ് അലി ഖാന്റെ ആക്രമിയെ തിരിച്ചറിഞ്ഞു, നടൻ അപകടനില തരണം ചെയ്തു

വ്യാഴാഴ്ച വീട്ടിൽ വെച്ച് അജ്ഞാതനായ കൊള്ളക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ആണ് നടൻ സെയ്ഫ് അലി ഖാൻ ഉള്ളത്....

ഗോപന്‍സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമികനിഗമനം, മൃതദേഹത്തില്‍ മുറിവുകളോ പരിക്കോ ഇല്ല

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത...

തിരിച്ചടികളിൽ തളർന്ന് ജസ്റ്റിൻ ട്രൂഡോ, രാഷ്ട്രീയം ഉപേക്ഷിച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ട് മുമ്പ്, ഊർജ്ജസ്വലനായ നേതാവായി ആഘോഷിക്കപ്പെട്ട ട്രൂഡോയുടെ കരിയറിൻ്റെ അന്ത്യമാണിത്. “എൻ്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന...

ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണൻ

കലാഭവന്‍ മണിയുടെ സഹോദരനും നൃത്ത അധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്ണൻ അസിസ്റ്റൻ്റെ പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ...

ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം, ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി

നടി ഹണി റോസിൻ്റെ ലൈം​ഗികപരമായി അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയത് അന്വേഷിക്കുന്നു. സംഭവത്തിൽ ഇന്നലെ ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി കര്‍ശന നിര്‍ദേശങ്ങൾ നൽകി. ജയിൽ ആസ്ഥാന...

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....