രാഹുല്‍ ഗാന്ധിയുടെ ലഡാക്ക്‌ ബൈക്ക് യാത്രയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിമാലയന്‍ മേഖലയില്‍ നിര്‍മ്മിച്ച മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുലിന് നന്ദിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ പോസ്റ്റ്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലഡാക്ക് യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ഗാന്ധി തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണം. 2012ല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായിരുന്ന കാലത്തെ റോഡുകളെന്ന് അവകാശപ്പെടുന്ന വീഡിയോയും രാഹുലിന്റെ പുതിയ വീഡിയോയും താരതമ്യം ചെയ്താണ് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്. ആദ്യ വീഡിയോയില്‍ ലഡാക്കിലെ പാങ്കോങ് ത്സോയിലേക്കുള്ള വഴിയില്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു താല്‍ക്കാലിക റോഡിലൂടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കാണാം.

”നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. കശ്മീര്‍ താഴ്വരയില്‍ വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും രാഹുല്‍ ഗാന്ധി കാണിച്ചുതന്നിട്ടുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഇപ്പോള്‍ സമാധാനപരമായി ദേശീയ പതാക ഉയര്‍ത്താം’, മന്ത്രി ട്വീറ്റിലൂടെ ഓര്‍മിപ്പിച്ചു.

ലഡാക്കില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പാങ്കോങ് തടാകത്തിലെത്തിയിരുന്നു. പിതാവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഇന്ന് തടാകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ബൈക്കിലാണ് രാഹുല്‍ ലഡാക്കിലെത്തിയത്. ബൈക്ക് യാത്രയുടെ 10 ചിത്രങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍-കാര്‍ഗില്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് രാഹുലിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ ലഡാക്ക് പര്യടനത്തിലാണ്. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരില്‍ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ഈ പ്രദേശം കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പര്യടനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ലേയില്‍ എത്തിയ രാഹുല്‍ പിന്നീട് പാംഗോങ് തടാകം, നുബ്ര വാലി, കാര്‍ഗില്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നാല് ദിവസം കൂടി തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം അടുത്തയാഴ്ച കാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.

ആരാണ് തഹവ്വൂർ റാണ? കൂടുതൽ അറിയാം..

കാനഡയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വ്യാപാരിയാണ് തഹാവൂർ ഹുസൈന്‍ റാണ. 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആണ്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ...

യുഎസിൽ നിന്ന് നാടുകടത്തിയ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

യുഎസിൽ നിന്ന് നാടുകടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചു. അല്പം മുൻപാണ് തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇയാളെ അതീവ സുരക്ഷയിൽ...

പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ചു. പ്രാബല്യത്തിൽ വന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് 90 ദിവസത്തേക്ക് നിർത്തിവെച്ചതായുള്ള പ്രഖ്യാപനം. 75-ലധികം രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്തിട്ടില്ലെന്നും...

ഗോകുലം ഗോപാലനെ പിന്തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു

സിനിമ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ചിട്ടിയിൽ ചേർന്ന മുഴുവൻ വ്യക്തികളുടേയും വിവരങ്ങൾ കൈമാറണമെന്ന് ഗോകുലം ഗോപാലനോട് ഇഡി ആവശ്യപ്പെട്ടു. നിലവിൽ ലൈസൻസുള്ള കുറികളുടെ എണ്ണം...

കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ് കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,...

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ...

സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 2000ത്തിലധികം രൂപയുടെ വർധനവ്

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർദ്ധിച്ചത്. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്....

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...