ത്രിപുര തെരഞ്ഞെടുപ്പ്: ഉച്ചക്ക് ഒരു മണി വരെ 52 ശതമാനം പോളിംഗ്, ചിലയിടങ്ങളിൽ സംഘർഷം

ത്രിപുര നിയമസഭാ വോട്ടെടുപ്പിൽ ഉച്ചക്ക് ഒരു മണി വരെ 52 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായതായും റിപോർട്ടുകൾ ഉണ്ട്.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും. 3,328 പോളിങ് ബൂത്തുകളാണുള്ളത്. പോളിങ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചില ബൂത്തുകളിൽ നീണ്ട ക്യൂവായിരുന്നു. 28.14 ലക്ഷം വോട്ടർമാരുള്ളതിൽ 14,15,223 പുരുഷൻമാരും 13,99,289 സ്ത്രീകളുമാണുള്ളത്. 62 ട്രാൻസ്ജെൻഡേഴ്സിനും വോട്ടവകാശമുണ്ട്. 259 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്ത് ജനാധിപത്യത്തിന്‍റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ വോട്ടുചെയ്തശേഷം പ്രതികരിച്ചു. വികസനോന്മുഖ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണ് നേരിടുന്നത്.

മിസോറാമിൽ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയ ബ്രു അഭയാർഥികൾക്ക് സംസ്ഥാനത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 1997ൽ വംശീയ അതിക്രമങ്ങൾക്കൊടുവിൽ പലായനം ചെയ്ത് ത്രിപുരയിലെത്തിയതാണ് ബ്രു വിഭാഗക്കാർ. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്.

അതേസമയം, വോട്ടെടുപ്പിനിടെ അങ്ങിങ്ങായി സംഘര്‍ഷമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ധന്‍പുരില്‍ സിപിഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായി തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആരോപിച്ചു

വോട്ടെടുപ്പ് നടക്കുന്ന 1,100 ബൂത്തുകൾ പ്രശ്നബാധിതമാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മു​ൻ​ക​രു​ത​ലാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​. ഫെ​ബ്രു​വ​രി 17ന് ​രാ​വി​ലെ ആ​റു​വ​രെ നി​രോ​ധ​നാ​ജ്ഞ തു​ട​രും. പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​ർ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ന്താ​രാ​ഷ്‌​ട്ര, അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ട്ടു​ണ്ട്.

മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണം, കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി എം വി ഗോവിന്ദൻ

കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി...

ഇന്ത്യൻ റെയിൽവേ പുതിയ നിയമം വരുന്നു, ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി

ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി റെയിൽവേ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നു. യാത്രയ്ക്കിടെ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം ഇനി മുതൽ റെയിൽവേ നിയന്ത്രിക്കും (റെയിൽവേ ലഗേജ് റൂൾ ലൈക്ക്...

2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മണിക വിശ്വകർമ

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള മണിക വിശ്വകർമയ്ക്ക്. 2025 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കഴിഞ്ഞ വർഷത്തെ വിജയി റിയ സിംഗയിൽ നിന്ന് ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന...

ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം, പാലവും കടകളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കനോൻ ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലവും കടകളും ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് കുളു, ബഞ്ചാർ ഉപവിഭാഗങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ...

മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യാ മുന്നണി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുപ്രീം...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം, കണ്ണൂരിൽ 15 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, 15 പേർക്ക് കടിയേറ്റു. സബ് ജയില്‍ പരിസരം, കാല്‍ടെക്സ് ഭാഗങ്ങളില്‍ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ ജസ്പ്രീത് ബുംറയും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ ജസ്പ്രീത് ബുംറയും ഇടം നേടി....

വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ...