തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകന്റെ പരാതി. തിങ്കളാഴ്ച ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്കുപോയ തന്റെ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് മകൻ സുഭർഗ്ഷു റോയി വിമാനത്താവള പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. ജിഇ 898 വിമാനത്തിലാണ് മുകുൾ റോയ് ഡൽഹിക്കു പോയത്. രാത്രി 9.55ന് വിമാനം ഡൽഹിയിൽ എത്തുകയും ചെയ്തു. എന്നാൽ പിതാവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണ് തൃണമൂൽ നേതാവ് കൂടിയായ സുഭർഗ്ഷുവിന്റെ പരാതി. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
തൃണമൂലിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ ലഭിക്കുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്നു. 2017ൽ ബിജെപി വിട്ട മുകുൾ റോയി 2021ൽ തൃണമൂലിൽ തിരിച്ചെത്തി. മുൻ റെയിൽവേ മന്ത്രിയായിരുന്ന മുകുൾ റോയി കഴിഞ്ഞ ഒന്നര വർഷമായി സജീവ രാഷ്ട്രീയത്തിലില്ല.
ഭാര്യയുടെ മരണശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകള്‍ റോയിയെ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പിതാവും മകനും തമ്മിൽ വഴക്കുണ്ടായെന്നും റിപ്പോർറ്റുകൾ ഉണ്ട്.