നവംബർ 7ന് തിങ്കളാഴ്ച സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണം നടക്കും. പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമിയുടെ നിഴൽ പതിക്കുന്ന ഭാഗത്ത് ചന്ദ്രൻ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നൽകുകയും ചെയ്യും. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം സൂര്യനിലൂടെ ഭൂമിയിൽ നിന്ന് കടന്ന് വരുന്നതാണ്. ഭൂമിയിൽ പൊടിപടലങ്ങളും, മേഘാവൃതവുമായ അന്തരീക്ഷമാണെങ്കിൽ ചന്ദ്രന് അത്രമാത്രം ചുവപ്പ് നിറവും കൂടും എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. 2025 മാർച്ച് 14ന് ആണ് ഇനി അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുക.