മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ് നിലവിലുണ്ടാകുക. ഇതനുസരിച്ച് കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മൺസൂൺ ടൈംടേബിൾ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഇത്.

റോഹ–വീർ സെക്‌ഷനിൽ (47 കിലോമീറ്റർ) മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാമെങ്കിൽ വീർ–കങ്കാവ്‌ലി സെക്‌ഷനിൽ (245 കി.മീ) ഇത് 75 കിലോമീറ്ററായാണ് പരിമിതിപ്പെടുത്തിയിട്ടുള്ളത്. കങ്കാവ്‌ലി–ഉഡുപ്പി സെക്‌ഷനിൽ (377 കി.മീ) 90 കിലോമീറ്ററാണ് പരമാവധി വേഗം നിശ്ചയിച്ചിട്ടുള്ളത്. കാഴ്ച പ്രശ്നമുള്ള മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ എന്ന് ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലത്ത് ട്രാക്കിലെ പട്രോളിങ് ജോലികൾക്കായി 636 പേരെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. മണ്ണിടിച്ചിൽ തടയാൻ ഭൂവസ്ത്രം ഘടിപ്പിക്കൽ അടക്കമുള്ള ജോലികൾക്കായി ഈ വർഷം 34 കോടി രൂപ ചെലവഴിച്ചു.

അപകടം അടക്കമുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആക്സിഡന്റ് റിലീഫ് വെഹിക്കിൾ ടീം ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ചിപ്ലുൺ, രത്നാഗിരി, വെർണ, മഡ്ഗാവ്, കാർവാർ ഉഡുപ്പി എന്നിവിടങ്ങളിൽ മെഡിക്കൽ സംഘങ്ങളുമുണ്ടാകും. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ നമ്പറുകൾ അടങ്ങിയ പട്ടിക കൊങ്കൺ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്. ബേലാപുർ, രത്‌നഗിരി, മഡ്ഗാവ് എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുണ്ടാകും. ട്രെയിൻ സ്റ്റാറ്റസ് അറിയാൻ വെബ്‌സൈറ്റ്: www.konkanrailway.com. ഫോൺ: 139

അതേസമയം, കൊങ്കൺ പാതയിൽ നാല് മാസത്തോളം മൺസൂൺ ടൈംടേബിൾ തുടരുന്നതിനെതിരെ യാത്രക്കാരുടെ സംഘടനകൾക്ക് എതിർപ്പുണ്ട്. മഴക്കാലത്ത് ഒരു സമയക്രമവും അല്ലാത്ത സമയം മറ്റൊരു സമയക്രമവും പാലിക്കേണ്ടി വരുന്നതിനാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള അവസരം നഷ്ടമാകുന്നതായാണ് വിമർശനം. അപകടമേഖലകളിലെ സുരക്ഷാപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ചാൽ മൺസൂൺ ടൈംടേബിൾ ഒഴിവാക്കാവുന്നതാണെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ഏറെക്കാലമായി ചൂണ്ടിക്കാട്ടുന്നു. ‌രാജ്യത്ത് മറ്റൊരു റെയിൽപാതയിലും മൺസൂൺ ടൈംടേബിൾ നിലവിലില്ല.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...