രാജിവെച്ച ബിജെപി എംപിമാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷം രാജി സമര്‍പ്പിച്ച ബിജെപി എംപിമാരോട് 30 ദിവസത്തിനകം ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് പട്ടേലും ഉള്‍പ്പെടെ ഒമ്പത് ലോക്സഭാ എംപിമാരാണ് രാജിവെച്ചത്. രാകേഷ് സിംഗ്, ഉദ്യ പ്രതാപ് സിംഗ്, മധ്യപ്രദേശില്‍ നിന്നുള്ള റിതി പഥക്, രാജസ്ഥാനില്‍ നിന്നുള്ള ദിയാ കുമാരി, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ഛത്തീസ്ഗഡില്‍ നിന്നുള്ള ഗോമതി സായ്, അരുണ്‍ സാവോ എന്നിവരാണ് രാജിവെച്ച മറ്റ് ലോക്സഭാ എംപിമാര്‍. കൂടാതെ രാജ്യസഭാ എംപി കിരോഡി ലാല്‍ മീണയും രാജിവച്ചു. ഇവരുടെ രാജിക്കത്ത് സ്വീകരിച്ചതായി വ്യാഴാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, കൃഷി മന്ത്രാലയത്തിന്റെയും കര്‍ഷക ക്ഷേമത്തിന്റെയും അധിക ചുമതല രാഷ്ട്രപതി ദ്രൗപതി മുര്‍മു മുണ്ടയ്ക്ക് നല്‍കി, അതേസമയം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് ജലശക്തിയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. കേന്ദ്ര കൃഷി സഹമന്ത്രിയായ ശോഭ കരന്ദ്ലാജെയ്ക്ക് ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയുടെ ചുമതലയും നല്‍കി. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന് ആദിവാസികാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പുതിയ പരീക്ഷണമാണ് നടത്തിയത്. ലോക്‌സഭാ എംപിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. നാല് സംസ്ഥാനങ്ങളിലായി 21 എംപിമാരെയാണ് ബിജെപി മത്സരിപ്പിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും 7 വീതവും ഛത്തീസ്ഗഡില്‍ 4 ഉം തെലങ്കാനയില്‍ 3 ഉം എംപിമാര്‍ വീതവും മത്സരിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്‌തെ എന്നിവരും ഈ എംപിമാരില്‍ ഉള്‍പ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന എംപിമാര്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ തങ്ങളുടെ ഒരു സീറ്റ് വിട്ടുനല്‍കേണ്ടിവരുമെന്നാണ് ചട്ടം. 14 ദിവസത്തിനകം ഒരു സീറ്റ് വിട്ടുനല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടേണ്ടി വരുമെന്ന് ഭരണഘടനാ വിദഗ്ധനും ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലുമായ പിഡിടി ആചാരി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 101 (2) അനുസരിച്ച്, ഒരു ലോക്‌സഭാംഗം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍, വിജ്ഞാപനം പുറപ്പെടുവിച്ച് 14 ദിവസത്തിനുള്ളില്‍ അദ്ദേഹം ഒരു സഭയില്‍ നിന്ന് രാജിവയ്ക്കണം. ഒരു നിയമസഭയിലെ അംഗം ലോക്‌സഭയില്‍ അംഗമായാലും ഇതേ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം സ്വയമേവ അവസാനിക്കും. സമാനരീതിയില്‍ ഒരു ലോക്‌സഭാംഗവും രാജ്യസഭാംഗമായാല്‍, വിജ്ഞാപനം പുറപ്പെടുവിച്ച് 10 ദിവസത്തിനുള്ളില്‍ ഒരു സഭയില്‍ നിന്ന് രാജിവയ്ക്കണം.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 101 (1) ലും ജനപ്രതിനിധികളുടെ ജനപ്രതിനിധികളുടെ വകുപ്പ് 68 (1) ലും ഈ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒരാള്‍ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും രണ്ടിടത്ത് നിന്ന് വിജയിക്കുകയും ചെയ്താല്‍, വിജ്ഞാപനം പുറപ്പെടുവിച്ച് 14 ദിവസത്തിനുള്ളില്‍ ഒരു സീറ്റില്‍ നിന്ന് രാജിവെക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സ്ഥിതി. രണ്ട് സീറ്റില്‍ നിന്ന് ജയിച്ചാല്‍ 14 ദിവസത്തിനകം ഒരു സീറ്റ് വിട്ടുനല്‍കണം.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...