റിപ്പബ്ലിക് ദിനത്തിനൊരുങ്ങി തലസ്ഥാന നഗരം, കനത്ത സുരക്ഷയിൽ ഡൽഹി

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് കനത്ത സുരക്ഷയില്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹി. ഡ്രോണുകള്‍ അടക്കം നിരോധിച്ചു. ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചു. തീവ്രവാദികള്‍, ക്രിമിനലുകള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ ഇവ ഉപയോഗിച്ച് പൊതുജനങ്ങളുടെയും പ്രമുഖരുടെയും പ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഈ മാസം 18 മുതല്‍ ഫെബ്രുവരി 15 വരെ ഉത്തരവ് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി മെട്രോയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സ്റ്റേഷനുകളിലുടനീളം സിഐഎസ്എഫിന്റെ പരിശോധനകൾ ഇന്ന് മുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 27 വരെ ഇവ തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. മെട്രോ സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും സുരക്ഷാ പരിശോധനകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പോലീസ് നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കൂടാതെ റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ജനുവരി 19 മുതൽ 26 വരെ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.20നും ഉച്ചയ്ക്ക് 12.45നും ഇടയിൽ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഈ സമയം വിമാനത്താവളത്തിലേക്ക് വിമാനം എത്തുകയോ പുറപ്പെടുകയോ ചെയ്യില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അധികൃതർ വ്യക്തമാക്കി.

റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ജനുവരിയിൽ ന്യൂഡൽഹി സന്ദർശിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതേ തുടർന്നാണ് മാക്രോണിനെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിച്ചത്. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച മാക്രോൺ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖ വ്യക്തികൾ ഇന്ത്യ സന്ദർശിക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവൽ മാക്രോൺ. മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976ലും 1998ലും രണ്ട് തവണ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ മുൻ പ്രസിഡന്റുമാരായ വലേരി ഗിസ്‌കാർഡ് ഡി എസ്റ്റിംഗ്, നിക്കോളാസ് സർക്കോസി, ഫ്രാൻസ്വാ ഹോളണ്ട് എന്നിവർ യഥാക്രമം 1980, 2008, 2016 വർഷങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും. 144 പേര്‍ അടങ്ങുന്ന ഒരു സംഘത്തില്‍ വനിതാ സൈനികര്‍ അണിനിരക്കുന്നുണ്ട്. അറുപത് പേര്‍ കരസേനയില്‍ നിന്നും ബാക്കിയുള്ളവര്‍ വ്യോമസേനയില്‍ നിന്നും നാവിക സേനയില്‍ നിന്നുമുള്ളവരായിരിക്കും. നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അഗ്‌നിവീര്‍ സൈനികരും ഈ സംഘത്തില്‍ ഉള്‍പ്പെടും. ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റ് ജനറലില്‍ നിന്നുള്ള രണ്ടാമത്തെ സംഘത്തില്‍ വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സൈനിക നഴ്സുമാര്‍ ഉള്‍പ്പെടും.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...