വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു, അന്ത്യം ഭുവനേശ്വറിലെ ആശുപത്രിയിൽ

ഭുവനേശ്വർ : വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. വെടിയുതിർത്ത എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

വെടിയേറ്റ ഉടനെ മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ ചികിത്സക്ക് വേണ്ടി ഭുവനേശ്വറിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തിലും പ്രതിപക്ഷം നവ ബാബുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നു. മുഖ്യമന്ത്രി നവീൻ പട്നായിക് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലെത്തി നബ കിഷോർ ദാസിനെ സന്ദർശിച്ചിരുന്നു. ഞെട്ടിക്കുന്ന സംഭവമാണുണ്ടായതെന്നും കൃത്യമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...

കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ...

രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭ പുറത്താക്കിയേക്കും; എത്തിക്സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചേരും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ് ആൻഡ് പ്രീവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് യോഗം ചേരും. സിപിഎം എംഎൽഎ ഡി കെ മുരളി നൽകിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക....

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

റാസൽഖൈമയിലെ ജബൽ ജയ്‌സ് ജനുവരി 31-ന് വീണ്ടും തുറക്കും

ഡിസംബറിലെ കനത്ത മഴയെത്തുടർന്ന് മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ജെബൽ ജയ്‌സ് ജനുവരി 31 ന് വീണ്ടും തുറക്കും. ജനുവരി 31 ശനിയാഴ്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ്‌ലൈൻ ആയ ജയ്‌സ് ഫ്ലൈറ്റ്, യുഎഇയിലെ...

‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റിൽ അനാവശ്യ രാഷ്ട്രീയം കലർത്തിയെന്ന് പ്രതിപക്ഷ നേതാവ്...

അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ...