‘മിത്ത്സ് ഓഫ് ഷോർട് സെല്ലർ ‘ ഹിൻഡൻ ബർഗ് റിപ്പോർട്ടിനു മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി പുറത്തിറക്കിയ ഹിൻഡൻ ബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തി. മിത്ത് ഓഫ് ഷോർട്ട് സെല്ലർ എന്ന തലക്കെട്ട് കൂടിയാണ് റിപ്പോർട്ട് പുറത്തിറക്കിയിട്ടുള്ളത്.ഏഴ് ഭാഗങ്ങളായി തിരിച്ചിട്ടുള്ള റിപ്പോർട്ടിൽ ഓഡിറ്റിംഗ് രീതി, കടബാധ്യത, വരുമാനം, ബാലൻസ് ഷീറ്റ്, ഭരണസംവിധാനം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകിയിട്ടുള്ളത്. ധനകാര്യ മാധ്യമമായ ലൈവ് മിന്റിലാണ് റിപ്പോർട്ട് പുറത്തുവന്നത്.

ഓഹരി വിപണിയിൽ സ്റ്റോക്കിൽ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തിയെന്ന ആരോപണമാണ് ഹിൻഡൻ ബർഗ് നടത്തിയത്. ജനുവരി 24ന് ഹിൻഡൻ ബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പിന് വൻ തകർച്ചയാണ് ഉണ്ടായത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന 7 കമ്പനികൾക്ക് കൂടി അദാനിയ്ക്ക് നഷ്ടമായത് 48 ബില്യൺ ഡോളർ ആയിരുന്നു.

ഹിൻഡൻ ബർഗ് ഉയർത്തിയ 89 ചോദ്യങ്ങളിൽ 21 ചോദ്യവും കോടതികളിലെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെയും മറ്റ് കേസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 2015 മുതൽ കമ്പനി പുറത്തുവിട്ട രേഖകളിൽ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് കൊണ്ട് തന്നെ ഇതിന് ഇനി ഒരു വിശദീകരണം ആവശ്യമില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ദിവസേന വലിയ തോതിലുള്ള പണമിടപാട് നടത്തുന്ന അദാനി പോലൊരു ഗ്രൂപ്പിന്റെ കണക്ക് നോക്കാൻ യോഗ്യതയില്ലാത്ത കമ്പനികളാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൾ കൈകാര്യം ചെയ്യുന്നതെന്ന് ഹിൻഡൻ ബർഗ് ആരോപിച്ചിരുന്നു. കമ്പനിയുടെ പേരും മറ്റു വിശദ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ്‌ പറഞ്ഞു. വരുമാനത്തിലെയും ബാലൻസ് ഷീറ്റിലെയും ക്രമക്കേടുകളെ പറ്റിയുള്ള ഹിൻഡൻ ബർഗിന്റെ ചോദ്യത്തിന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന 9 സ്ഥാപനങ്ങളിൽ 6 സ്ഥാപനങ്ങളുടെയും ഇടപാടുകൾ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുമെന്നും ഗ്രൂപ്പ് അറിയിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...