ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും: ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. “ആഭ്യന്തര ടൂറിസത്തിൻ്റെ ആവശ്യകത പരിഹരിക്കുന്നതിനായി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ തുറമുഖങ്ങൾ നിർമ്മിച്ച് അവയെ ബന്ധിപ്പിക്കുകയും ടൂറിസത്തിനായി അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിനോദസഞ്ചാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലക്ഷദ്വീപിനെ കുറിച്ച് പരാമർശിച്ചത്. മാലിദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്ര തർക്കത്തിനിടയിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ലക്ഷദ്വീപ് ബജറ്റ് പരാമർശങ്ങളിൽ ഇടംപിടിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ 2024ലെ ഇടക്കാല ബജറ്റിന് അംഗീകാരം നൽകി. പാർലമെൻ്റിൽ ഇടക്കാല ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള മന്ത്രിസഭാ യോഗമാണ് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്നത്. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ധനമന്ത്രിയെന്ന നിലയിൽ സീതാരാമൻ്റെ ആറാമത്തെ ബജറ്റാണിത്. മോദി സർക്കാരിൻ്റെ രണ്ടാം ടേമിലെ അവസാന ബജറ്റുമാണിത്.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി ഇൻഡിഗോ

ഇന്ത്യയുടെ ബജറ്റ് എയർ ലൈനായ ഇൻഡിഗോ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനായി. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോയുടെ ഓഹരി വില...

ഉത്തരേന്ത്യയിൽ കനത്ത മഴയിൽ വ്യാപക നാശം; 47 പേർ മരിച്ചു, കൂടുതൽ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പെയ്ത മഴ, ഇടിമിന്നൽ, ആലിപ്പഴം എന്നിവയിൽ 47 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടും ചൂടിൽ നിന്ന് ആശ്വാസം ലഭിച്ച മഴ, ബീഹാർ, ഉത്തർപ്രദേശ്,...

പ്രധാനമന്ത്രി മോദി ഇന്ന് വാരണാസി സന്ദർശിക്കും; ഉദ്ഘാടനം ചെയ്യുക 3,880 കോടി രൂപയുടെ പദ്ധതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ പാർലമെൻ്ററി മണ്ഡലമായ വാരണാസി സന്ദർശിക്കും, അവിടെ അദ്ദേഹം 3,880 കോടി രൂപ വിലമതിക്കുന്ന 44 വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം പുണ്യനഗരിയിലേക്കുള്ള...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ. ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾക്കും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കും പേരുകേട്ട ഒരു സൂപ്പർ മിഡ്-സൈസ്, അൾട്രാ-ലോംഗ് റേഞ്ച് ബിസിനസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവർക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസായിരുന്നു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്...

റെക്കോഡുകൾ മറികടന്ന് സ്വർണ വില, പവന് 70,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. 8,560 രൂപയിൽ നിന്ന് ഗ്രാമിന് 8,745 രൂപയും, 68,480 രൂപയിൽ നിന്ന് 69,960 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസങ്ങളിൽ...

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ്...