കർണ്ണാടകത്തിൽ തെരഞ്ഞെടുപ്പിന്റെ നാൽപത് ദിവസം നീണ്ടുനിന്ന പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം ആവും. തുടക്കത്തിൽ കോണ്ഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കർണ്ണാടകയിൽ, പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ കോൺഗ്രസ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ അന്തിമ ഘട്ടത്തിൽ പൂർണ്ണമായും മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്. മോദിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ വിഷപാമ്പ് പരാമർശം, ബജറംഗ് ദൽ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു. ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവെഗൗഡ രംഗത്തിറങ്ങിയതും ആവേശമായി.
കർണ്ണാടകത്തിൽ ആര്ക്കും ഭൂരിപക്ഷം കിട്ടാനിടയില്ല എന്നാണ് എക്സിറ്റ് പോൾ പ്രവചനം അങ്ങയെങ്കിൽ ആര് ഭരിക്കണമെന്ന് ജെഡിഎസ് തിരുമാനിക്കാനാണ് സാധ്യത. എങ്കിലും അവസാനനിമിഷത്തിലും കോൺഗ്രസിന് സാധ്യത എന്നാണ് പൊതുവെ കണക്കാക്കുന്നത്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി മെയ് 10 ന് നടക്കും, മെയ് 13 ന് ആണ് വോട്ടെണ്ണൽ. കേവലഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ 224 അംഗങ്ങളുള്ള കർണ്ണാടകനിയമസഭയിൽ 113 അംഗങ്ങളാണ് വേണ്ടത്.