ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെച്ചൊല്ലി പാർലമെന്റിൽ ബഹളം, സഭകൾ പിരിഞ്ഞു

യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് നാടുകടത്തുന്നതിനെച്ചൊല്ലി പാർലമെന്റിൽ ബഹളം. പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തിൽ പാർലമെൻ് ഇളകിമറിഞ്ഞു. തുടർന്ന് ലോക്‌സഭയും രാജ്യസഭയും അൽപ്പനേരം നിർത്തിവച്ചു. പാർലമെന്റ് നടപടികൾ പുനരാരംഭിച്ച ഉടൻ 104 ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെടുകയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിൽ നിന്ന് പ്രസ്താവന ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരണം നൽകി. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു.നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു.

ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനെന്ന് രൺദീപ് സുർജെവാല ചോദിച്ചു. അമേരിക്കൻ തടവിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോൺഗ്രസ് കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും ചോദിച്ചു. ഇന്ത്യക്കാരെ നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ജോൺ ബ്രിട്ടാസ് എംപിയും ചോദിച്ചു. നരേന്ദ്ര മോദിയുടെ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമോ എന്ന് ശിവസേനയും ചോ​ദിച്ചതോടെ രാജ്യസഭയിൽ ബഹളമായി. എന്നാൽ 104 പേർ മടങ്ങി വരുന്ന കാര്യം അറിയാമായിരുന്നു എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിമാനം ഇറങ്ങാൻ അനുമതി ഇന്ത്യ നൽകിയിരുന്നു. മടങ്ങിയെത്തിയവരിൽ നിന്ന് ഏജൻറുമാരുടെ വിവരം ശേഖരിച്ചുവെന്നും വ്യക്തമാക്കിയഎസ് ജയശങ്കർ സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, 21 സംസ്ഥാനങ്ങളിൽ അധികാരത്തിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. ഡൽഹിയിലെ എഎപിയുടെ...

ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, നുണകളുടെ ഭരണം ആവസാനിച്ചു: അമിത് ഷാ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡൽഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമർശിച്ചുകൊണ്ട്...

‘ഡൽഹി വിജയം’ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഡൽഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വർഷങ്ങൾക്ക് ശേഷമാണ്...

‘ജനവിധി അംഗീകരിക്കുന്നു’; തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് അരവിന്ദ് കേജ്രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) നേരിട്ട പരാജയം അംഗീകരിച്ച് പാർട്ടി മേധാവി അരവിന്ദ് കേജ്‌രിവാൾ. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ...

ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് ഒമർ അബ്ദുള്ള

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റത്തിന് പിന്നാലെ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (എഎപി) പരോക്ഷമായി പരിഹസിച്ചു. കോൺഗ്രസിൻ്റെ പതനവും ഡൽഹി തിരഞ്ഞെടുപ്പിൽ...

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഭീഷണി സന്ദേശം

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശം എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി...

തിരിച്ചടിക്കാൻ ഒരു മടിയില്ല; ട്രംപിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

അമേരിക്കൻ പ്രസിഡന്‍റ് ഡെണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി...

പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു

ചെന്നൈ വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ്‌ നാലു മാസം ഗർഭിണിയായിരുന്ന ആന്ധ്ര സ്വദേശിനിയെ യുവാവ്...