ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൺ) ജിഡിപി മൂല്യവുമായാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. നടപ്പ് സാമ്പത്തിക വർഷം (2025-26) രണ്ടാം പാദത്തിൽ 8.2% വളർച്ച രേഖപ്പെടുത്തിയ ഇന്ത്യ, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇപ്പോഴും നിലനിർത്തുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടായ വളർച്ച ഇങ്ങനെയാണ്. 2015: 2.1 ലക്ഷം കോടി ഡോളർ., 2019: 2.8 ലക്ഷം കോടി ഡോളർ, 2020: കോവിഡിനെ തുടർന്ന് 2.6 ലക്ഷം കോടിയായി ഇടിഞ്ഞു, 2021: 3.1 ലക്ഷം കോടി ഡോളറിലേക്ക് തിരിച്ചു കയറി. 2024: 3.9 ലക്ഷം കോടി ഡോളറിലെത്തി. നിലവിൽ: 4 ലക്ഷം കോടി ഡോളർ കടന്ന് 4.18 ട്രില്യണിൽ.
കേന്ദ്ര റിപ്പോർട്ട് പ്രകാരം അടുത്ത രണ്ടര-മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ജർമനിയെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തും. 2028-ഓടെ രാജ്യം 5 ലക്ഷം കോടി ഡോളർ (5 Trillion Economy) എന്ന സ്വപ്ന സംഖ്യ തൊടുമെന്നാണ് കണക്കുകൂട്ടൽ. 2030-ഓടെ ഇന്ത്യയുടെ ജിഡിപി മൂല്യം 7.3 ലക്ഷം കോടി ഡോളറിലെത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
നിലവിൽ 30 ട്രില്യൺ ഡോളർ മൂല്യമുള്ള അമേരിക്കയാണ് ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തി. 19.23 ട്രില്യണുമായി ചൈന രണ്ടാമതും ജർമനി മൂന്നാമതുമാണ്. 2022-ൽ ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിടുന്ന ഔദ്യോഗിക റിപ്പോർട്ടോടെ മാത്രമേ നാലാം സ്ഥാനത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ അവകാശവാദത്തിന് ആഗോള സ്ഥിരീകരണം ലഭിക്കൂ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50% ഇറക്കുമതി തീരുവ പോലുള്ള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ഈ നേട്ടം കൊയ്തു എന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ ഇവയാണ്

