കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കമിട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . സമ്പദ്വ്യവസ്ഥയില്‍ വലിയ പോസിറ്റീവ് മാറ്റം കണ്ടു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മന്ത്രവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. അതിന്റെ സ്വാധീനം എല്ലാ മേഖലയിലും ദൃശ്യമായിരുന്നു. പുതിയ പദ്ധതികള്‍ ആരംഭിച്ചു, തൊഴില്‍ മേഖലകളില്‍ വലിയ നടപടികള്‍ സ്വീകരിച്ചു. വീട്, വെള്ളം, പാചക വാതകം തുടങ്ങി എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് വരെ ഗ്രാമവികസനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 80 കോടി ജനങ്ങള്‍ക്ക് ഞങ്ങള്‍ സൗജന്യ ഭക്ഷണം നല്‍കി. കഴിഞ്ഞ ദശകത്തില്‍ ഗ്രാമീണ തലത്തില്‍ വരുമാനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും
മോദി സര്‍ക്കാരിനു കീഴില്‍ രാജ്യം സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ മുന്നേറുന്ന രീതിയില്‍ 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.ഞങ്ങള്‍ സുതാര്യതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.ദരിദ്രരുടെയും സ്ത്രീകളുടെയും പാവപ്പെട്ട കര്‍ഷകരുടെയും വികസനവും പുരോഗതിയുമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി മോദിക്ക് പൂര്‍ണ വിശ്വാസമുണ്ട്.അവരെ ശാക്തീകരിക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ ദിശയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരുടെ ക്ഷേമം, രാജ്യത്തിന്റെ ക്ഷേമമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍…
ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു വിപണി സൃഷ്ടിക്കാന്‍ പ്രവര്‍ത്തിച്ചു.
ഇന്ന് ഇന്ത്യ ഒരു ലോകശക്തിയായി ഉയര്‍ന്നിരിക്കുന്നു.
മുത്തലാഖ് നിര്‍ത്തലാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു.
പ്രധാനമന്ത്രി ആവാസിന്റെ കീഴില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മ്മിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. 78 ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി സ്വാനിധി യോജനയുടെ പ്രയോജനം ലഭിച്ചു.
10 വര്‍ഷം കൊണ്ട് 25 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയില്‍ നിന്ന് കരകയറി.
ജിഡിപിയില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു, അതിന്റെ ഫലം ദൃശ്യമാണ്. ഇതുവരെ ഒരു കോടി സ്ത്രീകളെ ലഖ്പതി ദീദിയാക്കി. ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്തി.മുദ്ര യോജനയില്‍ സ്ത്രീകള്‍ക്ക് 30 കോടി രൂപയുടെ വായ്പ അനുവദിച്ചു.
പ്രധാനമന്ത്രി ആവാസില്‍ 70 ശതമാനത്തിലധികം വീടുകളും സ്ത്രീകള്‍ക്കാണ് നല്‍കുന്നത്.
സാധാരണക്കാരുടെ ശരാശരി വരുമാനം 50 ശതമാനത്തിലധികം വര്‍ധിച്ചു.
സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നു.
വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും കോവിഡിന് ശേഷം അതിവേഗം ഉയര്‍ന്നുവരുകയും ചെയ്തു.
ലോകം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ അതിവേഗം മുന്നേറി.
സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കും. ഇത് പ്രകാരം 9-14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കും.