“രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താലാണ്, വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി ട്വീറ്റ് ചെയ്തു: “മോദിജിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണ്, ലോകത്തിൽ അഭിമാനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു, മറുവശത്ത്, ദരിദ്രരുടെ വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയ പദ്ധതികളും സർക്കാരിനുണ്ട്”.