തോല്‍വി അംഗീകരിക്കില്ല, പോരാട്ടം തുടരും: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തോല്‍വി അംഗീകരിക്കില്ലെന്നും പോരാട്ടം തുടരുമെന്നും വ്യക്തമാക്കി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഓരോ നിമിഷവും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ താന്‍ ധിക്കാരിയാണെന്നും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സോറന്‍ പറയുന്നു. ബുധനാഴ്ച രാത്രിയാണ് റാഞ്ചിയിലെ രാജ്ഭവനില്‍ നിന്ന് അന്വേഷണ ഏജന്‍സി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. കവിയും അക്കാദമിക് വിദഗ്ധനുമായ ശിവമംഗള്‍ സിംഗ് സുമന്‍ എഴുതിയ ചില വരികള്‍ എക്‌സില്‍ പങ്കുവെച്ചാണ് സോറന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്ത ശേഷമാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് 48 കാരനായ സോറനെ റാഞ്ചിയിലെ ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്. ഇന്ന് ഹേമന്ത് സോറന്‍ സോറനെ റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ ഹേമന്ത് സോറന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

ജാര്‍ഖണ്ഡിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അനധികൃതമായി മാറ്റുന്ന വന്‍ റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സോറനെ ചോദ്യം ചെയ്തതെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. ഹേമന്ത് സോറനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍ ‘ഭൂമാഫിയ’ അംഗങ്ങളുമായുള്ള ബന്ധത്തിന് പുറമെ ചില സ്ഥാവര സ്വത്തുക്കള്‍ അനധികൃതമായി കൈവശം വച്ചതുമായും ബന്ധപ്പെട്ടതാണ്. ജാര്‍ഖണ്ഡിലെ ഭൂമി കുംഭകോണം, കല്‍ക്കരി കുംഭകോണം, ഖനന കുംഭകോണം എന്നിങ്ങനെ മൂന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ സോറനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡി പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ചോദ്യം ചെയ്യലില്‍ സോറന്റെയും അടുത്ത ബന്ധുക്കളുടെയും പേരുകള്‍ ചിലര്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.

ഇന്നലെ ഒരു ദിവസം മുഴുവന്‍ ഹേമന്ത് സോറന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള ബഹളം ജാര്‍ഖണ്ഡില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭരണകക്ഷി യോഗങ്ങള്‍ക്ക് ശേഷം, ജാര്‍ഖണ്ഡ് ഗതാഗത മന്ത്രി ചമ്പായി സോറനെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ജെഎംഎം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചമ്പായി സോറന്‍ ഗവര്‍ണറെ സമീപിക്കുകയും 47 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു. നേരത്തെ സോറന്റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...