ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥി

2023 ജനുവരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ത്യയുടെ മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്. ”ഇതാദ്യമായാണ് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് നമ്മുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്നത്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. . പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍ സിസിക്ക് അയച്ച ഔപചാരിക ക്ഷണം ഒക്ടോബര്‍ 16 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

1950ല്‍ അന്നത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോയെ മുഖ്യാതിഥിയായി ക്ഷണിച്ചതു മുതല്‍ സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കള്‍ സാന്നിധ്യം കൊണ്ട് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഗംഭീരമാക്കാറുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (2015), റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ (2007), മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസി (2008), ഫ്രാങ്കോയിസ് ഹോളണ്ട് (2016) എന്നിവരും മുമ്പ് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായിരുന്നു. അതേസമയം 1952ലും 1953ലും 1966ലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മുഖ്യാതിഥിയായി ഒരു വിദേശ നേതാവ് പോലുമില്ലാതെ നടന്നു. 2020ല്‍ അന്നത്തെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആയിരുന്നു മുഖ്യാതിഥി. 2021ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കേണ്ടിവന്നു.

ഇന്ത്യ ജി-20-ന്റെ അധ്യക്ഷത വഹിക്കുന്ന 2022-23 കാലയളവില്‍ ഈജിപ്തിനെ ‘അതിഥി രാജ്യമായി’ ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം, ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിക്കായി ഡല്‍ഹി സന്ദര്‍ശിക്കാനിരുന്ന അഞ്ച് സെന്‍ട്രല്‍ ഏഷ്യന്‍ റിപ്പബ്ലിക്കുകളുടെ നേതാക്കളെ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥികളായി ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം സന്ദര്‍ശനം റദ്ദാക്കി. വെര്‍ച്വല്‍ ഫോര്‍മാറ്റിലാണ് ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി നടന്നത്.

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളും യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ആറാം ഘട്ടത്തില്‍ ജനവിധിയെഴുതും. ശനിയാഴ്ചയാണ്...

കേരളം പ്രതീക്ഷയുടെ പട്ടികയിൽ: പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക് സഭാ തെരെഞ്ഞെടുപ്പിൽ തെക്കേ ഇന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും പ്രധാനമന്ത്രി...

കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ഡൽഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11. 30ന് ചോദ്യം ചെയ്യൽ നടക്കുമെന്നാണ് ആം ആദ്മി പാർട്ടിയുമായി (എഎപി) ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സ്വാതി മലിവാളിനെ...

ബ്രിട്ടണിൽ അപ്രതീക്ഷിത നീക്കം: പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്

യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിന് പുറത്ത് നിന്നാണ് റിഷി സുനക് ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുപ്പ് തീയതി...

മഞ്ഞുമ്മൽ ബോയ്സിലെ ഗാനം, നിർമ്മാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്

ലയാളത്തിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയിസിനെതിരെ സംഗീത സലംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. മഞ്ഞുമ്മൽ ബോയിസ് പകർപ്പവകാശം ലംഘിച്ചതായി കാണിച്ച് സൗബിൻ അടക്കമുള്ള നിർമ്മാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ് അയച്ചു. കമൽഹാസൻ...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴിടത്ത് ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും ഫലമായി കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ഒറ്റപെട്ട...

സൗദി ഖമീസ് മുഷൈത്തിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പ് സൗദി ഖമീസ് മുഷൈത്തിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എംഎ യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ്...

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് വീണ്ടും മരണം

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മലപ്പുറത്ത് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജിൽസാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജിൽസാൻ. കോഴിക്കോട്...