തത്കാൽ ടിക്കറ്റ് ബുക്കിംഗ് നടത്തുന്ന ഉപയോക്താക്കൾക്ക് സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നു. തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ സംവിധാനം ഉടൻ ആരംഭിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഈ വിവരം പങ്കുവെച്ചത്.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വിശദീകരിച്ചു. ഈ മാസം അവസാനത്തോടെ ഈ സംവിധാനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഐആർസിടിസിയുടെ വെബ്സൈറ്റിൽ 13 കോടിയിലധികം സജീവ ഉപഭോക്താക്കളുണ്ട്, അതിൽ ആധാർ കാർഡ് പരിശോധിച്ച ഉപയോക്താക്കൾ ഏകദേശം 10% മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽആണ് റെയിൽവേ ഈ വലിയ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.