സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കേദാർനാഥിൽ അടിയന്തരമായി ഇറക്കി. 6 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കേദാർനാഥ് ധാമിലേക്ക് വരികയായിരുന്ന കെസ്ട്രൽ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അടിയന്തരമായി ഇറക്കിയത്
ഹെലിപാഡിന് ഏകദേശം 100 മീറ്റർ മുമ്പ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. പൈലറ്റടക്കം എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
സാങ്കേതിക തകരാറുകൾ കാരണം രാവിലെ 7.05 ഓടെ ഷ് കേദാർനാഥ് ധാമിലെ ഹെലിപാഡിന് ഏകദേശം 100 മീറ്റർ മുമ്പ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നതായി രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസർ പറഞ്ഞു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് പൈലറ്റ് കൽപേഷ് അറിയിച്ചു.