ജമ്മു കാശ്മീരിലെ ധാഗ്രിയിൽ വീണ്ടും സ്ഫോടനം. സ്ഫോടനത്തിൽ ഒരു കുട്ടി മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽ ക്കുകയും ചെയ്തായി റിപ്പോർട്ട് . പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെയുണ്ടായ വെടിവെയ്പ്പിൽ മരണമടഞ്ഞവരിൽ ഒരാളുടെ വീടിനുസമീപമാണ് ഇന്ന് സ്ഫോടനം നടന്നത് . ഇതോടെ ഒരേ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി നടന്ന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ഇന്നലെയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഇതിൽ ഒരാൾ ഇന്ന് രാവിലെ മരിച്ചു. ഗുരുതരാവസ്ഥായിൽ ഉള്ളവർ കാശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.