ത്രിപുരയിൽ ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കാനിരിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം രംഗത്ത് വന്നു. ബിജെപി നേതാക്കൾ ഹെലികോപ്റ്ററുകളിൽ പണം കടത്തുന്നു എന്ന് ആരോപിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിജെപിയുടെ അനുകൂല ഏജൻസികളെ പോളിംഗ് ബൂത്തിൽ വീഡിയോഗ്രാഫർ മാരായി നിയമിച്ചിട്ടുണ്ടെന്നും സിപിഐഎം പരാതി നൽകി.
അതേസമയം ത്രിപുരയിൽ ബിജെപിയുടെ പ്രകടനപത്രിക പാർട്ടി അധ്യക്ഷനായ ജെ പി നദ്ദ ഇന്ന് പുറത്തിറക്കും. ത്രിപുര ബിജെപി അധ്യക്ഷൻ രാജിബ് ഭട്ടാ ചാർജീ, മുഖ്യമന്ത്രി മണിക് സഹ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.