ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്നിന്റെ ഉത്പാദനം നിർത്തിവെച്ച് മരിയോൺ ബയോടെക്

ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ ചുമയ്ക്കുള്ള ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് സിറപ്പിന്റെ ഉത്പാദനം നിർത്തിവെച്ചതായി മരിയോൺ ബയോടെക് ഫാർമ കമ്പനിയുടെ നിയമ മേധാവി ഹസൻ ഹാരിസ് പറഞ്ഞു. കുട്ടികളുടെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ടിൻറെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്

നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക്കിന്റെ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി കഴിഞ്ഞദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സിറപ്പിൽ കാണാൻ പാടില്ലാത്ത എഥിലീൻ ഗ്ലൈക്കോൾ മരുന്നിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരുന്നു കഴിച്ച കുട്ടികൾ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് മരുന്നുകഴിച്ചതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു. പ്രാഥമിക പരിശോധനയിൽ ഒരു പ്രത്യേക ബാച്ചിന്റെ മരുന്നുകളിൽ മാത്രമാണ് എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അപകടത്തിന് കാരണമായ മരുന്നിന്റെ സാമ്പിളുകൾ ശേഖരിച്ചു കൂടുതൽപരിശോധന നടത്തിവരികയാണ്. സംഭവത്തിന് പിന്നാലെ മരുന്നിന്റെ നിർമ്മാണം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്കമ്പനി. പദാർത്ഥം വിഷാംശമുള്ളതാണെന്നും ഉള്ളിൽ ചെന്നാൽ ഛർദ്ദി ബോധക്ഷയം, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

‘ടിടിടി’ തീയേറ്ററുകളിൽ, മലയാള സിനിമകൾ ഉൾപ്പെടെ ബിഗ് ബജറ്റ് ചിത്രങ്ങളുമായി നിർമ്മാതാവ് കണ്ണൻ രവി

ജീവയെ നായകനാക്കി മലയാളിയായ നിധീഷ് സഹദേവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ'തീയേറ്ററുകളിൽ എത്തി. ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതോടെയാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിയത്. ജനുവരി...

ശബരിമല സ്വർണ്ണക്കൊള്ള; വാജിവാഹനം പൊതുസ്വത്ത്, തന്ത്രിക്ക് കുരുക്ക്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് തിരിച്ചടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക ഉത്തരവ് പുറത്ത്. ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ‘വാജിവാഹനം’ ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും, അവ പൊതുസ്വത്താണെന്നും വ്യക്തമാക്കുന്ന 2012-ലെ ഉത്തരവാണ് ഇപ്പോൾ തന്ത്രിക്ക്...

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന്ന നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു...

45 വർഷത്തിന് ശേഷം ആദ്യ ബിജെപി മേയർ വരുന്നു

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യ ബിജെപി മേയർ വരുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി-ഷിൻഡെ സഖ്യം ഭൂരിപക്ഷം നേടി. ബിജെപി-ഷിൻഡെ സഖ്യത്തിൽ നിന്നുള്ള മേയർ അധികാരമേൽക്കും. 28...

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മികച്ച നടനായി റ്റിമോത്തി ഷാലമേ

2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമകളെയും ടെലിവിഷൻ പരമ്പരകളെയും വിവിധ വിഭാഗങ്ങളിലായി തിരിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. സിനിമകളെ ഡ്രാമ, മ്യൂസിക്കൽ/കോമഡി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് പ്രധാന പുരസ്കാരങ്ങൾ നൽകിയത്. മ്യൂസിക്കൽ/കോമഡി...

വീണ്ടും നിരാശ, 16 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന ‘പിഎസ്‌എൽവി സി62’ ദൗത്യം പരാജയം

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി62 (PSLV-C62) ദൗത്യത്തിന്‍റെ വിക്ഷേപണത്തിൽ തിരിച്ചടി. ഇന്ന് ഇന്ത്യൻ സമയം രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ വെച്ചായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ...

ഡൽഹിയിൽ അതിശൈത്യം; താപനില 3.2 ഡിഗ്രി ആയി കുറഞ്ഞു

ഡൽഹി തണുത്ത് വിറങ്ങലിക്കുകയാണ്. ദേശീയ തലസ്ഥാനത്ത് കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലും നിരവധി വടക്കൻ സംസ്ഥാനങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെട്ടു. അടുത്ത കുറച്ച് ദിവസത്തേക്ക് അതിശൈത്യം തുടരാൻ...

ഇറാനിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 600പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മരണങ്ങൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 10,600 ൽ...