ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. അതേസമയം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ബിജെപിയ്ക്ക് ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് കാര്യമായ നേട്ടം കൊയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു പാര്‍ട്ടിയ്ക്കും 400 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയില്‍ വോട്ട് ശതമാനവും സീറ്റും കൂടും. വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ബിജെപിയ്ക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളില്‍ കാര്യമായ കുറവൊന്നുമുണ്ടാകില്ല. ദക്ഷിണേന്ത്യ-കിഴക്ക് പ്രദേശം എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ടുശതമാനവും സീറ്റും കൂടും. ഇതെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് നിലവില്‍ 300ലധികം സീറ്റുകളാണുള്ളത്. ഇത്തവണ അതില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് തോന്നുന്നത് എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രതിപക്ഷം ദുര്‍ബലമല്ല. എന്നാല്‍ ബിജെപിയ്‌ക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടികള്‍ ദുര്‍ബലമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി 400 സീറ്റുകള്‍ നേടുമെന്നത് ഒരിക്കലും നടക്കില്ലെന്നും അതൊരു പാര്‍ട്ടി മുദ്രാവാക്യം മാത്രമാണെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.