ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ബിജെപി തേരോട്ടം തുടരുമെന്ന് ഇന്ത്യാ ടുഡേ നടത്തിയ സർവ്വേ പറയുന്നു. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ അഭിപ്രായ സര്‍വ്വേ പ്രകാരമാണിത്. യുപിയില്‍ പാര്‍ട്ടി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ 70 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. എല്ലാ ലോക്സഭാ സീറ്റുകളിലുമായി 35,801 പേരാണ് സര്‍വേയ്ക്കായി പ്രതികരിച്ചത്. 2023 ഡിസംബര്‍ 15-നും 2024 ജനുവരി 28-നും ഇടയിലാണ് വോട്ടെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലെ മൊത്തം വോട്ടിന്റെ 52 ശതമാനം എന്‍ഡിഎ ഉറപ്പാക്കും. പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് 10 സീറ്റില്‍ താഴെ മാത്രമാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. സമാജ്വാദി പാര്‍ട്ടിക്ക് 7 സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരെണ്ണം മാത്രമാണ് ലഭിക്കുക. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ 15ഉം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേടിയിരുന്നു.
ബിജെപിക്ക് 370 സീറ്റുകളും എന്‍ഡിഎയ്ക്ക് ആകെ 400 സീറ്റുകളുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 351 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടയിരുന്നു. അന്ന് കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും മാറ്റങ്ങളും ഈ സര്‍വേയില്‍ കണക്കിലെത്തിട്ടില്ല.
പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് 10 സീറ്റില്‍ താഴെ മാത്രമാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. സമാജ്വാദി പാര്‍ട്ടിക്ക് 7 സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരെണ്ണം മാത്രമാണ് ലഭിക്കുക. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ 15ഉം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേടിയിരുന്നു. ഇതുവരെ ഇന്ത്യ സഖ്യത്തിലായിരുന്ന ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്നും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കോട്ടയില്‍ 4-5 സീറ്റുകളില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.