ഭട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവെപ്പ് വ്യക്തിവൈരാഗ്യമാണെന്നും തീവ്രവാദ ആക്രമണമല്ലെന്നും സൈന്യവും പഞ്ചാബ് പോലീസും വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ബതിൻഡ മിലിട്ടറി സ്‌റ്റേഷനിലെ ഓഫീസർമാരുടെ മെസിന് പിന്നിലെ ബാരക്കിന് സമീപം ഉറങ്ങുകയായിരുന്ന നാല് സൈനിക ജവാന്മാരാണ് വെടിയേറ്റ് മരിച്ചത്. പുലർച്ചെ 4.35ഓടെയാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ ഭീകരാക്രമണ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഭട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ വെടിവയ്പ്പ് നടത്തിയത് വെള്ള കുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേരെന്ന് പഞ്ചാബ് പോലീസിന്റെ എഫ്‌ഐആര്‍. ഇവരില്‍ ഒരാളുടെ കൈവശം ഇന്‍സാസ് റൈഫിള്‍ ഉണ്ടായിരുന്നു. മറ്റെയാള്‍ മൂര്‍ച്ചയുള്ള കോടാലിയുമാണ് എത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. വിഷയത്തിൽ മോഹൻ ദേശായി എന്ന ആർമി ജവാനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജവാന്മാരെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ആയുധം മോഹൻ ദേശായി മോഷ്ടിച്ചു. ഇയാൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ നുണക്കഥകൾ പറയുകയായിരുന്നു ശ്രമിക്കുകയായിരുന്നുവെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.
അതേസമയം വിഷയത്തിൽ മറ്റാരുടെയും പങ്ക് കണ്ടെത്തിയിട്ടില്ലെങ്കിലും വെള്ള കുർത്ത പൈജാമ ധരിച്ച അജ്ഞാതരായ രണ്ട് പേർക്കെതിരെ പഞ്ചാബ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദൃക്സാക്ഷി പറയുന്നതനുസരിച്ച്, രണ്ട് അക്രമികളും സാധാരണ വസ്ത്രത്തിലാണ് സൈനിക മേഖലയിലേക്ക് പ്രവേശിച്ചത്. നാല് ജവാന്മാരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തിന് ശേഷം ഇരുവരും ബാരക്കിന് സമീപമുള്ള വനത്തിലേക്ക് ഓടി. കൊല്ലപ്പെട്ട നാല് സൈനികരും ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ 4:30 ഓടെ ഒരു മെസിന് പിന്നിലെ ബാരക്കിന് സമീപമായിരുന്നു വെടിവയ്പ്പ്. സാഗര്‍ ബന്നെ (25), കമലേഷ് ആര്‍ (24), യോഗേഷ് കുമാര്‍ ജെ (24), സന്തോഷ് എം നാഗരാല്‍ (25) എന്നിവരാണ് കൊല്ലപ്പെട്ട ജവാന്മാര്‍.