ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറയിൽ പൂജ നടത്തി ഹിന്ദു വിഭാഗം

ഗ്യാൻവ്യാപി മസ്ജിദിൻ്റെ നിലവറിയിൽ ഹിന്ദു വിഭാഗം പൂജ നടത്തി. ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. എസ്ജി കോടതിയുടെ നിർദ്ദേശം പാലിച്ചുവെന്നും വിഗ്രഹങ്ങൾ സ്ഥാപിച്ച ശേഷം കെവിഎം ട്രസ്റ്റിലെ പൂജാരി ശയന പൂജ നടത്തിയെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുന്നിൽ അഖണ്ഡജ്യോതി കത്തിച്ചു. ഇനിമുതൽ എല്ലാ ദേവതകകൾക്കും ദൈനംദിന ആരതികൾ നടത്തും. രാവിലെ മംഗള ആരതി, ഭോഗ് ആരതി, വൈകുന്നേരമുള്ള ആരതി, സൂര്യാസ്തമയത്തിനു ശേഷമുള്ള ആരതി, ശയൻ ആരതി എന്നിങ്ങനെ എല്ലാവിധ പുജകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് 30 വർഷത്തേക്ക് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്ന ഗ്യാൻവ്യാപിയിലെ വ്യാസ് നിലവറയിൽ പുലർച്ചെ രണ്ട് മണിയോടെ പൂജ നടന്നത്. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠയ്ക്ക് അനുകൂല സമയം നിശ്ചയിച്ച വിശ്വനാഥ ക്ഷേത്രത്തിലെ പ്രധാന പൂജാരി ഓം പ്രകാശ് മിശ്രയും ഗണേശ്വർ ദ്രാവിഡുമാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. അതേസമയം, റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഗ്യാൻവ്യാപി കോംപ്ലക്‌സിൽ എത്തിയിട്ടുണ്ട്. കോടതി ഉത്തരവിന് ശേഷം, ബുധനാഴ്ച രാത്രി വൈകി ഗ്യാൻവ്യാപിയിലെ വ്യാസ് ബേസ്‌മെൻ്റിന് പുറത്ത് ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. രാത്രി 10 മണിയോടെ ജില്ലാ മജിസ്‌ട്രേറ്റും വാരണാസി ഡിഐജിയും മസ്ജിദ് പരിസരത്തെത്തി. ഇതിന് പിന്നാലെ ബാരിക്കേഡുകൾ നീക്കുി. അതേസമയം ഗ്യാൻവ്യാപി കോംപ്ലക്‌സിന് പുറത്ത് വലിയ രീതിയിൽ പൊലീസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. രാത്രി രണ്ടു മണിയോടെ പോലീസ് കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും ഒരുമിച്ച് മസ്ജിദിന് പുറത്തെത്തി കോടതി ഉത്തരവ് പാലിച്ചെന്ന് അറിയിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബാരിക്കേഡുകൾ നീക്കുന്നതും ഉൾപ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ വ്യക്തമാക്കി.

ഗ്യാൻവ്യാപി മസ്ജിദിൻ്റെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച വിധിയെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തുകയാണ് ഹിന്ദുപക്ഷം. കോടതി ആരാധനയ്ക്ക് അനുമതി നൽകിയ ഗ്യാൻവ്യാപിലെ നിലവറ നന്ദി ഭഗവാൻ്റെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നിലവറയിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച് ഒരു ഹർജി സമർപ്പിച്ചിരുന്നു. ഗ്യാൻവ്യാപിയിലെ ഈ നിലവറയിൽ 30 വർഷമായി പൂജകൾ നടന്നിരുന്നില്ല. 1993 വരെ നിലവറയിലെ വിഗ്രഹങ്ങളെ പതിവായി ആരാധിച്ചിരുന്നതായി ഹിന്ദു പക്ഷം അവകാശപ്പെടുന്നു. എന്നാൽ 1992-ലെ ബാബറി പള്ളി തകർക്കലിനു ശേഷം അന്നത്തെ മുലായം സർക്കാർ ഈ അവകാശം നിർത്തലാക്കുകയും ആരാധനയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്തു. ഹിന്ദു പുരോഹിതരെയും അവിടെ നിന്ന് നീക്കം ചെയ്തു. ഇതിന് ശേഷം മാതാ ശൃംഗർ ഗൗരിയെ വർഷം തോറും ഇവിടെ ആരാധിച്ചുവരികയായിരുന്നു. ജനുവരി 17ലെ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 24ന് ഡിഎം നിലവറ ഏറ്റെടുത്തിരുന്നു. തങ്ങൾക്ക് വീണ്ടും ആരാധന നടത്താനുള്ള അവകാശം നൽകണമെന്ന് ഹിന്ദുവിഭാഗം തുടർച്ചയായി ആവശ്യപ്പെടകയും ചെയ്തിരുന്നു. അതേസമയം, ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്യുമെന്ന് മുസ്ലീം വിഭാഗം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...

പ്രധാനമന്ത്രി മോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം

56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം. ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ...

ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും

സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം...

പാലക്കാട് ജനവിധിയെഴുതുന്നു, പോളിങ് മന്ദഗതിയിൽ

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വോട്ടർമാർ ജനവിധിയെഴുതുന്നു. അതേസമയം ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11...

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ, സൗജന്യ പരിശോധനയും ശ്രവണ സഹായിയുമായി അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഇനി ദുബായിലും

കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌...