പ്രതിസന്ധി അവസാനിക്കാതെ എയർഇന്ത്യ എക്സ്പ്രസ്, സർവ്വീസുകൾ ഇന്നും മുടങ്ങി

ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. ഇന്നും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങി. കണ്ണൂരിലും കൊച്ചിയിലും വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര വിഭാഗത്തിൽ ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി

രാവിലെ വിവിധ സ‍ർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം ,ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. മുൻകൂർ അനുമതിയില്ലാതെ നിരവധി ജീവനക്കാർ അവധിയിൽ പ്രവേശിച്ചതിന് തുടർന്ന് ചൊവ്വാഴ്‌ച രാത്രി മുതൽ 100-ലധികം ഏയർ ഇന്ത്യാ എക്സ്പ്രസ് ഫ്‌ളൈറ്റുകൾ റദ്ദാക്കിയിരുന്നു.

കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സ‍ർവീസ് സെക്ടറിൽ കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു ,കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കുന്നത്.

മുൻകൂർ അറിയിപ്പൊന്നും കൂടാതെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ജീവനക്കാർ ഒരേ സമയം അവധി എടുത്തതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതെതുടർന്ന് കേരളത്തിലെയുൾപ്പടെ നിരവധി യാത്രക്കാരും വിമാനത്താവളങ്ങളിൽ കുടുങ്ങി. എയർലൈൻ കമ്പനി പിന്നീട് പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തിറക്കുകയും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ വിമാന സർവ്വീസ് ഉണ്ടോയെന്ന് പരിശോധിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലേക്കും നയിച്ചു. ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരം മൂലം 200 ഓളം സർവീസുകളാണ് മൂന്ന് ദിവസത്തിനിടെ മുടങ്ങിയത്. ലേബർ കമ്മീഷൻ്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട്.

കൊല്ലം ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ മടത്തറ സ്വദേശി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ്...

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി...

മഴ ശക്തി പ്രാപിക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് അമ്മയെ ഏകമകൻ ചവിട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മാതാവിനെ മദ്യലഹരിയില്‍ ഏകമകൻ ചവിട്ടിക്കൊന്നു. വെമ്പായം തേക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ്...

പാക് ഏജന്റുമാരെ കണ്ടെന്നും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചെന്നും ചാര യൂട്യൂബർ ജ്യോതി മൽഹോത്ര

ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ്...

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ...

ഇന്ത്യയിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചു; രണ്ട് രോഗികൾ മരിച്ചു

ഇന്ത്യയിൽ വീണ്ടും കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാണപ്പെട്ടു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു....

ഓപ്പറേഷൻ സിന്ദൂർ; വിദേശപര്യടനം ഇന്ന് തുടങ്ങും

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയം ഇന്ന് ആരംഭിക്കും. യാത്രയ്ക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഏഴ് സർവകക്ഷി പ്രതിനിധി അംഗങ്ങളുമായും ചർച്ച നടത്തി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ...