മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. പതിവ് പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് അപ്പാച്ചെ എഎച്ച്-64 ഹെലികോപ്റ്റ മധ്യപ്രദേശിലെ ഭിന്ദിന് സമ്പം അടിയലന്തരമായി ഇറക്കിയത്. ഹെലികോപ്റ്റിലുള്ള എല്ലാ ജീവനക്കാരും കോപ്റ്ററും സുരക്ഷിതരാണ്. പൈലറ്റിന്റെ ശ്രദ്ധമൂലം വൻ അപകടം ഒഴിവായെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ആധുനികമായ ബഹുമുഖ കോംപാക്ട് ഹെലികോപ്റ്ററാണ് എ.എച്ച് 64 അപ്പാച്ചെ. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി സംഘം സ്ഥലത്തെത്തിയതായി വ്യോമസേന ട്വീറ്റിൽ വ്യക്തമാക്കി.