പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വ്വെ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂല അഭിപ്രായമാണ് പറഞ്ഞത്. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഭാരതം വലിയ സ്ഥാനവും സ്വാധീനവുമുണ്ടെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നു എന്ന് സർവ്വെ പറയുന്നു. ഇന്ത്യക്കാരിൽ അഞ്ചിലൊന്ന് പേർ മാത്രമാണ് 2023ൽ പ്രധാനമന്ത്രി മോദിയെക്കുറിച്ച് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചത്
ഇസ്രായേൽ ജനതയ്‌ക്കാണ് ഇന്ത്യയോട് ഏറ്റവും അനുകൂലമായ കാഴ്ചപ്പാടുള്ളത്. ഇസ്രയേലിലെ 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിക്കുന്നവരാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള വീക്ഷണം, ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി, മറ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ വീക്ഷണങ്ങൾ എന്നിവയാണ് സർവ്വെയിൽ പരിശോധിച്ചത്. ഇന്ത്യയിൽ നിന്നുള്ള 2,611 പേർ ഉൾപ്പെടെ 24 രാജ്യങ്ങളിലെ 30,861 പേർക്കിടയിലാണ് സർവ്വെ നടന്നത്. ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് സര്‍വ്വെ നടത്തിയത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായാണ് സർവ്വെ നടത്തിയത്.
ആഗോള തലത്തിൽ ഇന്ത്യയുടെ ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റുള്ളവരെക്കാളേറെ ഇന്ത്യക്കാര്‍ തന്നെ വിശ്വസിക്കുന്നുണ്ടെന്ന് സര്‍വ്വെ വെളിപ്പെടുത്തി. ഏകദേശം 10 ല്‍ ഏഴ് പേര്‍, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം സമീപകാലത്ത് വര്‍ദ്ധിച്ചു എന്നാണ് വിശ്വസിക്കുന്നത്. സംസ്ഥാന നേതാക്കളേക്കാള്‍ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തിൽ എട്ട് ഇന്ത്യക്കാരും പ്രധാനമന്ത്രി മോദിയുടെ വീക്ഷണങ്ങൾ അനുകൂലമായാണ് റിപ്പോർട്ട് ചെയ്ത്. ഇതിൽ 55 ശതമാനം പേരും അദ്ദേഹത്തിന്റെ നിലപാടുകളോട് സ്വീകര്യമായ കാഴ്ചപ്പാടാണ് കാണിച്ചതെന്ന് സർവ്വെ ഫലം പറയുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മൂന്നാം തവണയും അധികാരം നോടുമെന്നാണ് സർവ്വെഫലങ്ങൾ കാണിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സര്‍വ്വെ ആണിത്.