ഡൽഹി : ഡൽഹിയിലെ നഴ്സിംഗ് ഹോമിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ 5.15നാണ് അപകടം നടന്നത്. ഡൽഹി ഗ്രേറ്റർ കൈലാഷ് ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഗ്രേറ്റർ കൈലാഷ് 2-വിലെ ഇ – ബ്ലോക്കിലെ വയോധികർക്കായുള്ള വൃദ്ധസദനത്തിലാണ് തീ പിടിച്ചത്. മുതിർന്ന പൗരന്മാർക്കുള്ള സംരക്ഷണവും പരിചരണവും ആണിവിടെ ഉള്ളത് . സംഭവസ്ഥലത്തുനിന്നും ആറ് പേരെ രക്ഷപ്പെടുത്തിയതായി ഡൽഹി പോലീസും ഫയർഫോഴ്സും പറഞ്ഞു. തീ പടർന്നത് എങ്ങനെയാണെന്ന് അറിവായിട്ടില്ല. സംഭവത്തിൽ കേസെടുത്തു അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.