കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പേരിടാൻ ഒരുങ്ങി കർണാടക സർക്കാർ. ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേര് നൽകുക. ഇതിനായി കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ ഇരിക്കുകയാണ് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തെ കർണാടക മന്ത്രിസഭായോഗം യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ നിർദ്ദേശിച്ചിരുന്നു. പക്ഷെ യെദിയൂരപ്പ ഈ തീരുമാനത്തെ എതിർത്തു. എന്നാൽ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രിയുടെ പേര് നൽകുന്ന തീരുമാനത്തിൽ കർണാടക സർക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.