കോവിഡ് ബാധിതരിൽ പ്രമേഹസാധ്യത കൂടുതലെന്ന് ഗവേഷകർ

പ്രമേഹബാധിതർ കോവിഡ് ബാധിച്ചാൽ കൂടുതൽ കരുതൽ പാലിക്കണമെന്ന് നേരത്തെ വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുന്നു. കോവിഡ് ബാധിച്ചവരിൽ പിൽക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ് എന്ന് ഗവേഷകർ കണ്ടെത്തി. കോവി‍ഡ് സ്ഥിരീകരിച്ചവരിൽ പിന്നീട് ടൈപ് 1, ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

കോവിഡ് വൈറസും പുതിയ പ്രമേഹ രോഗികളുടെ എണ്ണവുമാണ് ഗവേഷകർ പഠനവിഷയമാക്കിയത്. കോവിഡ് വൈറസ് പ്രമേഹത്തിന് കാരണമാകുന്നു എന്നു തെളിയിക്കുന്നതല്ല തങ്ങളുടെ പഠനമെന്നും മറിച്ച് സാധ്യത വർധിപ്പിക്കുന്നു എന്നതാണെന്നും ഗവേഷകർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയായവരിൽ ഒരുവർഷത്തിനുശേഷം പ്രമേഹം സ്ഥിരീകരിക്കാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളമാണെന്നും ഗവേഷകർ പറഞ്ഞു.. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. തുടർന്നാണ് കോവി‍ഡും പ്രമേഹസാധ്യതയും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞത്. ഇരുപത് പ്രമേഹ രോഗികളിൽ ഒരെണ്ണം കോവിഡുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്.

പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകളെ നശിപ്പിക്കാൻ കോവിഡ് വൈറസിന് ശേഷിയുള്ളതുകൊണ്ട് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തേ ഗവേഷകർ കണ്ടെത്തിയിരുന്നു. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ പഠനം. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, വൈറസ് ബാധിതരിൽ ഒരുവർഷത്തിനകം ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഡയബറ്റിസ് സാധ്യത കൂടുതലായി കണ്ടെത്തിയത്.

പ്രമേഹം സ്ഥിരീകരിച്ച നൂറുപേരിൽ 3-5 ശതമാനവും കോവിഡ് വൈറസുമായി ബന്ധപ്പെട്ടവയാണെന്നാണ് ഗവേഷകർ പറയുന്നത്. പ്രാഥമികഘട്ടത്തിൽ ശ്വാസകോശ സംവിധാനത്തെ ബാധിക്കുന്ന കോവിഡ് വൈറസ് മറ്റ് അവയവങ്ങളെ ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. വൈറസ് ബാധിക്കുകയും ആശുപത്രി വാസം ഉൾപ്പെടെ ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്തവരിൽ പിൽക്കാലത്ത് പ്രമേഹസാധ്യത കൂടുതലാണെന്നും ഗവേഷർ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരിൽ പ്രമേഹസാധ്യത മൂന്നിരട്ടിയോളമാണെന്നും ഗവേഷകർ പറയുന്നു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...