ശൈത്യകാലം പൊതുവേ ശരീരത്തിനുള്ളിലും പുറത്തും ഒരുപോലെ സംരക്ഷണം അർഹിക്കുന്ന കാലമാണ്. ചർമ്മ പരിപാലനത്തിലും ഭക്ഷണകാര്യങ്ങളിലും നല്ലതുപോലെ ശ്രദ്ധിക്കേണ്ട സമയമാണിത്.
മഞ്ഞുകാലത്തെ ആരോഗ്യസംരക്ഷണം
ക്യാരറ്റ് ജ്യൂസ്
ക്യാരറ്റ് വൈറ്റമിൻ സിയുടെ കലവറയാണ്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കും. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ക്യാരറ്റ് ജ്യൂസിന് കഴിയും. ബീറ്റാ കരോട്ടിൻ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ക്യാരറ്റ്യൂസ് കുടിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. വൈറ്റമിൻ എ ധാരാളമായി ക്യാരറ്റിൽ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിനും കാഴ്ചശക്തിക്കും ക്യാരറ്റ് വളരെ ഗുണകരമാണ്. വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചർമ്മത്തെ തിളക്കം ഉള്ളതും ആരോഗ്യമുള്ളതും ആക്കും.
ബദാം
മഞ്ഞുകാലത്ത് ഇടനേര ഭക്ഷണമായി കഴിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ബദാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ക്യാൻസർ,ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരുടെ മരണസാധ്യത 20% കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബദാമിന്റെ 50 ശതമാനവും കുഴപ്പമാണെങ്കിലും ഇത് ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ്. പ്രോട്ടീൻ നാരുകൾ കാൽസ്യം കോപ്പർ മഗ്നീഷ്യം വിറ്റാമിൻ ഇ സമൃദ്ധമാണ് ബദാം. ഇതിൽ ഇരുമ്പ് പൊട്ടാസ്യം സിംഗ് വിറ്റാമിൻ ബി നിയാസിൻ തയാമിൻ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം ടൈപ്പ് ടു ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾ മൂലമുള്ള അപകട സാധ്യത കുറയ്ക്കാൻ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ആരോഗ്യം നൽകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഒരു ഭക്ഷണമാണ് ബദാം. ബദാമിലെ ഫോസ്ഫറസ് മഗ്നീഷ്യം കാൽസ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
ശൈത്യകാലത്തെ ചർമ്മ പരിപാലനം.
തണുപ്പ് കാലത്ത് കുളിക്കാൻ ഇളം ചൂടുള്ള തണുപ്പ് മാറിയ വെള്ളം ഉപയോഗിക്കുക. ചർമ്മത്തിന്റെ സ്വാഭാവികമായ എണ്ണമയത്തെ നിലനിർത്താൻ ഇത് സഹായിക്കും.
കുളി കഴിഞ്ഞാൽ ദേഹം നനഞ്ഞ തുണികൊണ്ട് മൃദുവായി ഒപ്പി മോയ്സ്ചറൈസിംഗ് ലോഷൻ പുരട്ടുക. കൂടുതൽ വരണ്ട ചർമം ഉള്ളവർ ക്രീം പുരട്ടുന്നതായിരിക്കും നല്ലത്.
മുടിക്കും നഖത്തിനും പ്രത്യേക പരിചരണം കൊടുക്കുക. താരനുള്ളവർ താരനെ ഇല്ലാതാക്കുന്ന തരം ഷാമ്പു ഉപയോഗിക്കുക. മുടിയിൽ എണ്ണ തടവുന്നത് നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക.