‘സെൻട്രൽ’ സ്റ്റാർട് അപ്പ് സംരംഭക വാരം ഒക്ടോബർ 12 മുതൽ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്റർ ആസ്ഥാനമായ മുൻനിര ബിസിനസ് ഹബ്ബും, ജൈറ്റക്സ് പ്രദർശന സംഘാടകരായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ കമ്മ്യൂണിറ്റി പാർട്ണറുമായ ‘സെൻട്രൽ’ സ്റ്റാർട് അപ്പ് സംരംഭക വാരം പ്രഖ്യാപിച്ചു. ഈ മേഖലയിലെ നിക്ഷേപകരെയും ഇന്നൊവേറ്റർമാരെയും ശാക്തീകരിക്കാനായാണ് ഒക്ടോബർ 12 മുതൽ 17 വരെ സംരംഭക വാരം ഒരുക്കുന്നത്. വളർന്നു വരുന്ന സാങ്കേതികതകൾ, നിക്ഷേപാവസരങ്ങൾ, ആഗോള ബിസിനസ് വ്യാപനങ്ങൾ എന്നിവയിലെ ക്യൂറേറ്റഡ് സെഷനുകളാണ് സംരംഭക വാരത്തിലുണ്ടാവുകയെന്നും സംഘാടകർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡിജിറ്റൽ രംഗത്തെ നൂതന പ്രവണതകൾ, ക്രിപ്റ്റോ കറൻസി, റെഗുലേഷനുകൾ, വെബ് ഡവലപ്മെന്റ്, നിർമിത ബുദ്ധി തുടങ്ങിയവ സംബന്ധിച്ച പാനൽ ചർച്ചകളിലും സംവേദന പരിപാടികളിലും നെറ്റ്‌വർക്കിങ് സെഷനുകളിലും വിദഗ്ധർ പങ്കെടുക്കും. സംരംഭക വാരത്തിൽ ജി.സി.സി മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റാർട് അപ്പുകളെ പരിചയപ്പെടുത്തുന്നതാണ്. നിരവധി നിക്ഷേപകരും ഈ രംഗത്തെ പ്രധാന വ്യക്തിത്വങ്ങളും പങ്കെടുക്കും.മോൾഡോവ, യൂറേഷ്യ, യു.എ.ഇ മേഖലകളിലെ അവസരങ്ങളും, അതിർത്തി കടന്നുള്ള സഹകരണവും എടുത്തു കാട്ടുന്ന സെഷനുകളുമുണ്ടാകും.

ടെക് മേഖലയിൽ താല്പര്യമുള്ളവർ, ഡവലപർമാർ, പോളിസി മേയ്ക്കർമാർ എന്നിവരുടെ എ.ഐ, പ്രൈവസി, ഇന്നൊവേഷൻ സംബന്ധിച്ച ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നതാണ്. ഫണ്ട് സമാഹരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് സംരംഭക വാരത്തിൽ പ്രധാനമായും ടാർഗെറ്റ് ചെയ്യുന്നത്. അത്തരം സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടേഴ്സിനാണ് ഈ വാരം ഏറ്റവുമധികം പ്രയോജനം ചെയ്യുക. നിക്ഷേപം നേടാനുള്ള അവസരങ്ങളുമുണ്ട്.

ഇതിനോടനുബന്ധിച്ച് നടക്കുന്ന പിച്ച് ഇവന്റിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഫൗണ്ടർക്ക് 10,000 ഡോളർ മൂല്യമുള്ള സമ്മാനം ലഭിക്കുന്നതാണതാണെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

നരേന്ദ്ര മോദി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്

ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം...

ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ ദൃശ്യമാകും

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി...

ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ...

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...