ഗൗരവമായ വായന നടക്കുന്നില്ല, പുസ്തകപ്രകാശനത്തിനുള്ള വേദിയായിമാത്രം പുസ്തകമേള ചുരുങ്ങരുത് : എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങരയും, കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്തും

ഷാർജ: കോവിഡ് മൂലം മനുഷ്യന് വംശനാശനം സംഭവിക്കുമോ എന്ന ആശങ്കയിൽ നിന്ന് ഒരു പുനർജ്ജനി കിട്ടിയ പോലെ പല രീതിയിലും മനുഷ്യൻ ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമായിതന്നെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും സന്തോഷകരമായ ഒരു ഉത്സവാന്തരീക്ഷം ആണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങര പറഞ്ഞു. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ എന്ന് പറയുന്നതുപോലെ, വസന്തോത്സവത്തിൽ പൂക്കൾ ചിരിക്കുന്നതുപോലെ ആണ് ഈ പുസ്തകമേളയെ കാണേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വായന ഉണ്ടോയെന്ന് ചോദിച്ചാൽ ഗൗരവതരമായ വായന ഇല്ല എന്ന് തന്നെയാണ് അഭിപ്രായം എന്നും വെറും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും പുസ്തകത്തിന്റെ പുറം ചട്ടയിൽ പേര് അച്ചടിച്ച് വരുന്നതിൽ അഭിരമിക്കുന്നതും സംശയം ജനിപ്പിക്കുന്നതായും കെ പി കെ വെങ്ങര പറഞ്ഞു, ഷോ കേസിൽ അർത്ഥസമ്പന്നമായ പുസ്തകങ്ങൾ ഒതുങ്ങുമ്പോൾ അതിനിടയിൽ തന്റെ പേര് അച്ചടിച്ച പുസ്‌തവും വച്ച് ആസ്വദിക്കുന്ന രീതിയിലേക്ക് എഴുത്തുമാറിപ്പോയോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഷാർജ പുസ്തകോതസവം ആവേശം ഉണ്ടാക്കുന്നത് മലയാളിസമൂഹത്തിൽ തന്നെയാണെന്ന് കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്ത്. ഇന്ത്യൻ സമൂഹത്തിന്റെ നേർചിത്രമല്ല മറിച്ച്‌, മലയാളവും തമിഴും മാത്രമാണ് അധികം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനത്തിനുള്ള വേദിയായി മാത്രം മേള ചുരുങ്ങുന്നത് എഴുത്തിന് വലിയ അപകടമാണെന്നും ആരോഗ്യകരമായ പ്രവണതയല്ലെന്നും മുരളി മംഗലത്ത് പറഞ്ഞു. പുസ്തക പ്രകാശനം നല്ലതാണ്, എന്നാൽ നല്ല പുസ്തകങ്ങൾ നല്ല രീതിയിൽ വരുന്നത് വളരെ പ്രധാനമാണ്, അത് എത്രത്തോളം നടക്കുന്നുണ്ട് എന്നുള്ള കാര്യത്തെ കുറിച്ച് മലയാളികൾ തന്നെ ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാർ ചന്തിക്കേണ്ടതാണ്, എഴുതിത്തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ പുസ്തകം എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള വല്ലാത്ത തത്രപ്പാട് വലിയ പ്രശ്നമുണ്ടാക്കുമെന്നും ഉയർച്ചക്ക് പകരം, ഉള്ളിലെ എഴുത്തുകാരൻ മരിച്ചുപോവുമെന്നും അത് മാറ്റിയെടുത്തു എഴുത്തിനെയും വായനയെയെയും കാണണമെന്നും മുരളി മാഷ് പറഞ്ഞു. കുട്ടികളിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം ഉണ്ടായാൽ മാത്രമേ മേള ഗുണപരമായ രീതിയിലേക്ക് മാറുകയുള്ളൂ എന്നും മുരളി മാഷ് കൂട്ടിച്ചേർത്തു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...