യുഎഇയിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു. ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഷാർജയിലെ അൽ നഹ്ദയിലുള്ള ഭീമ ഷോറൂമിൽ നടന്ന ആഘോഷ പരിപാടികളുടെ സമാപനച്ചടങ്ങിലാണ് നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക് സമ്മാനിച്ചത്. ഒരു മാസം നീണ്ടുനിന്ന കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു എ ഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു. ഭീമ എക്കാലവും തനിക്കും തന്റെ കുടുംബത്തിനും വിശ്വാസ്യതയുള്ള ജ്വല്ലറിയാണെന്നും നിസ്സാൻ പട്രോൾ ലഭിക്കുന്നത് ആവേശകരമായ അനുഭവമാണെന്നും രശ്മി ദേജപ്പ പറഞ്ഞു.
കാമ്പെയ്‌നിൻ്റെ ഭാഗമായി, ഭീമ ജ്വല്ലേഴ്‌സ് ഉപയോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങളും പ്രത്യേക ഓഫറുകളും നൽകിയിരുന്നു. ഭീമ ജ്വല്ലേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 15 സ്റ്റോറുകൾ തുറക്കുകയും ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് യു.നാഗരാജ റാവു അറിയിച്ചു. അടുത്തിടെ ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു.