യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതനുസരിച്ച് ഈ ഞായറാഴ്ച മാർച്ച് 24 മുതൽ ശക്തമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. പൊടിക്കാറ്റിനെത്തുടർന്ന് റോഡുകളിലെ ദൃശ്യപരത ഗണ്യമായി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും മാറുന്ന കാലാവസ്ഥയെ കുറിച്ച് ബോധവാന്മാരായിരിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്.