ചന്ദ്രനില്‍ ജീവിക്കുന്ന കാലം വരും, യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ചു: ബഹിരാകാശ യാത്രിക സുനിത വില്യംസ്

എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് അതുല്യമായ ഉയരങ്ങളാണ് രാജ്യം നേടിയെടുത്തതെന്നും അമേരിക്കന്‍ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു സുനിത വില്യംസ്. ”യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ എത്താനായതില്‍ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു. സുഹൃത്ത് ഹസ്സയുമായി ചേരാനായ സന്ദര്‍ഭത്തെ അങ്ങേയറ്റം വിലമതിക്കുന്നു. അനേകം കുട്ടികളെ പ്രത്യേകമായി ഇവിടെ കാണാനാകുന്നത് ആഹ്‌ളാദം ഇരട്ടിപ്പിക്കുന്നു” -സുനിത വില്യംസ് പറഞ്ഞു.

നാസയ്ക്ക് പല രാജ്യാന്തര പങ്കാളികളുമുണ്ടെന്നും യുഎഇയും അതില്‍ ചേര്‍ന്നുവെന്നും ബഹിരാകാശ യാത്രയില്‍ താല്‍പര്യമുള്ളവരെ നാസ അവിടെ എത്തിക്കുന്നുവെന്നും വിശദീകരിച്ചു. ഭൂമിയില്‍ ജീവിക്കുക എന്നതിനതിപ്പുറം ഏറ്റവുമടുത്തുള്ള ഇടങ്ങളിലേക്ക് കൂടി എത്താന്‍ ശ്രമിക്കുക എന്നതാണ് ഭാവി പ്‌ളാനുകളില്‍ ചിലത്. അതു പോലെ തന്നെയാണ് ചൊവ്വാ ദൗത്യവും. ബഹിരാകാശ യാത്രയ്ക്ക് സ്‌പേസ് ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നു. നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ റഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് നിര്‍മിച്ചതാണ്. അവിടേയ്ക്ക് സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമുകള്‍ നടക്കുന്നു. കാനഡ, ജപ്പാന്‍ രാജ്യങ്ങളുമായും യൂറോപ്പുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹസ്സയെ പോലുള്ളവരെ ഐഎസ്എസില്‍ ചേരാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു” -സുനിത പറഞ്ഞു.

ഭൂമി, ചൊവ്വ, ചന്ദ്രന്‍ എന്നിവയുടെ ഡയഗ്രം സ്‌ക്രീനില്‍ പ്രദര്‍ശിച്ചു കൊണ്ടായിരുന്നു സുനിതയുടെ പ്രാരംഭ സംഭാഷണം. ഭൂമിയ്ക്ക് പുറമെ, നാം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേക്കും കൂടി ധാരാളമായി സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അവര്‍, ചൊവ്വാ യാത്ര കൂടുതല്‍ കാര്യങ്ങളെ ലോകത്തിന് മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും പ്രത്യാശിച്ചു. ഏതാനും സ്‌പേസ് ക്രാഫ്റ്റുകളിലൂടെയാണ് നാമത് നിര്‍വഹിക്കുകയെന്ന് വെളിപ്പെടുത്തിയ സുനിത, അതിലൊന്നാണ് ബോയിംഗ് സ്റ്റാര്‍ ലൈനറെന്നും, മറ്റൊന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ആണെന്നും പറഞ്ഞു. യുഎഇയുടെ സ്‌പേസ് ക്രാഫ്റ്റുമുണ്ട്. ബോയിംഗ് സ്റ്റാര്‍ ലൈനറില്‍ ആളുകള്‍ അടുത്ത വര്‍ഷാദ്യം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മിഷനില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണ്. ചന്ദ്രന്റെയടുത്തായി സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ നാസയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെ, ചന്ദ്രനിലേയ്ക്കും കൂടുതല്‍ പറക്കലുകള്‍ നടത്താനാകും. ഡ്രാഗണ്‍ ടെസ്റ്റിംഗിന് തയാറാണ്. പാരച്യൂട്ടിന്റെ അവസാന ടെസ്റ്റ് ജനുവരിയില്‍ നടക്കും. 2024 ഏപ്രിലിലാണ് അതിന് സമയം കണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങളും വാണിജ്യ കമ്പനികളും സ്‌പേസില്‍ പോകാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സുനിത, നാസയിലേക്ക് താന്‍ എത്തിയതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ നാസ ഔദ്യോഗിക കാലയളവിനെ ഭര്‍ത്താവും കുടുംബവും വളരെയധികം പ്രോല്‍സാഹിപ്പിച്ചുവെന്നും താന്‍ ഇന്നീ നിലയിലെത്താന്‍ കാരണം മാതാപിതാക്കളാണെന്നും തന്റെ പിതാവ് ദീപക് പാണ്ഡ്യ ജീനിയസായിരുന്നുവെന്നും സുനിത പറഞ്ഞു.

പത്തോ പതിനഞ്ചോ വര്‍ഷത്തിനകം മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ജീവിക്കാനാകുന്ന കാലം വരുമെന്ന് അവര്‍ പറഞ്ഞു. കാരണം, സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിരിക്കുന്നു. കഴിഞ്ഞ 3 ദശകത്തിനുള്ളില്‍ ബഹിരാകാശ രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. 20 വര്‍ഷം മുന്‍പ് താന്‍ നാസയിലെത്തുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ തനിക്ക് ചെയ്യാനാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകുന്നുവെന്നും സുനിത പറഞ്ഞു.

ഏറ്റവുമധികം ബഹിരാകാശ യാത്ര നടത്തിയ മുന്‍ റെക്കോര്‍ഡ് ഉടമയാണ് 58 വയസുള്ള സുനിത ലിന്‍ വില്യംസ്. അമേരിക്കയില്‍ സുനി എന്നും സ്‌ളോവേനിയയില്‍ സോങ്ക എന്നും വിളിപ്പേരുള്ള സുനിതയെ എക്‌സ്‌പെഡിഷന്‍ 14, എക്‌സ്‌പെഡിഷന്‍ 15 എന്നിവയിലെ അംഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി(ഐഎസ്എസ്)ല്‍ നിയമിച്ചു. 2012ല്‍ അവര്‍ എക്‌സ്‌പെഡിഷന്‍ 32ല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായും പിന്നീട് എക്‌സ്‌പെഡിഷന്‍ 33ന്റെ കമാന്‍ഡറായും സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതല്‍ കാലം (322 ദിവസം) ബഹിരാകാശത്ത് കഴിഞ്ഞ ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ കൂടിയാണ് സുനിതാ വില്യംസ്. മസാച്യുസെറ്റ്‌സിലെ നീധാം സ്വദേശിയായ സുനിത ഒഹായോയിലെ യൂക്‌ളിഡില്‍ ഇന്ത്യക്കാരനായ അമേരിക്കന്‍ ന്യൂറോ അനാട്ടമിസ്റ്റ് ദീപക് പാണ്ഡ്യയുടെയും മസാച്യുസെറ്റ്‌സിലെ ഫാല്‍മൗത്തില്‍ താമസിക്കുന്ന സ്‌ളോവേനിയന്‍-അമേരിക്കക്കാരിയായ ഉര്‍സുലിന്‍ ബോണി (സലോകര്‍) പാണ്ഡ്യയുടെയും മൂന്ന് മക്കളില്‍ ഇളയവളായി ജനിച്ചു. സഹോദരന്‍ ജെയ് തോമസ്. സഹോദരി ദിന അന്നാദ്. സുനിതയുടെ പിതൃകുടുംബം ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസനില്‍ നിന്നുള്ളതാണ്. മാതൃകുടുംബം സ്‌ളേവനിയയില്‍ നിന്നും. സുനിത തന്റെ ഇന്ത്യന്‍, സ്‌ളോവേനിയന്‍ പൈതൃകത്തെ ആഘോഷിക്കുന്നതിനായി സ്‌ളോവേനിയന്‍ പതാകയും സമൂസയും കാര്‍ണിയോലന്‍ സോസേജും ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു. ഭര്‍ത്താവ് ടെക്‌സസിലെ ഫെഡറല്‍ പൊലീസ് ഓഫീസര്‍ മൈക്കിള്‍ ജെ.വില്യംസ്. 1983ല്‍ നീധാം ഹൈസ്‌കൂളില്‍ നിന്ന് സുനിത വില്യംസ് ബിരുദം നേടി. 1987ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ അക്കാദമിയില്‍ നിന്ന് ഫിസിക്കല്‍ സയന്‍സില്‍ ബിരുദവും 1995ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി.
2007 സെപ്തംബറില്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമവും തന്റെ പൂര്‍വിക ഗ്രാമമായ ജുലാസനും അവര്‍ സന്ദര്‍ശിച്ചു. വേള്‍ഡ് ഗുജറാത്തി സൊസൈറ്റിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിശ്വപ്രതിഭ പുരസ്‌കാരം അവര്‍ സ്വീകരിച്ചു. ഈ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പൗരത്വമില്ലാത്ത ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് സുനിത വില്യംസ്. 2007 ഒക്ടോബര്‍ 4ന് അമേരിക്കന്‍ എംബസി സ്‌കൂളില്‍ പ്രഭാഷണം നടത്തിയ സുനിത അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചിരുന്നു

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...